HOME
DETAILS

കോലളമ്പ് നിക്ഷേപത്തട്ടിപ്പ്: എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ അവസാനഘട്ടത്തില്‍

  
backup
December 24 2016 | 01:12 AM

%e0%b4%95%e0%b5%8b%e0%b4%b2%e0%b4%b3%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f-2

എടപ്പാള്‍: സംസ്ഥാനത്തെ ഏറ്റവുംവലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നായ കോലളമ്പ് നിക്ഷേപതട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായുള്ള എന്‍ഫോഴ്‌മെന്റ് നടപടികള്‍ അവസാനഘട്ടത്തില്‍. കേസിലെപ്രതികളുടെ പേരില്‍ കേരളത്തിലും കര്‍ണാടകത്തിലുമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്.
പണം പലമടങ്ങായി തിരിച്ചുനല്‍കാമെന്ന വാഗ്ദാനംനല്‍കി 2008 മുതല്‍ എടപ്പാള്‍, കുന്നംകുളം മേഖലയിലെ നിരവധി പേരില്‍നിന്നും 2000 കോടിയോളം രൂപ സ്വരൂപിച്ചു മുങ്ങിയതാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 32 കേസുകളിലായി ആറു പേരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യകാലത്ത് ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് തുടര്‍ന്നു ക്രൈംബ്രാഞ്ചിനും പിന്നീട് സമ്പത്തിക കുറ്റാന്വേഷണ വിമാഗത്തിനും കൈമാറി. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമായത്.
തട്ടിപ്പിലൂടെ സ്വരൂപിച്ച പണമുപയോഗിച്ചു വാങ്ങിക്കൂട്ടിയ ഭൂമിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഇതോടെ വ്യക്തമായിരുന്നു. ഒരു വര്‍ഷത്തിലധികമായി എന്‍ഫോഴ്‌മെന്റ് അധികൃതര്‍ ഈ വസ്തു വകകളുടെ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. പൊന്നാനി, കോലളമ്പ്, എടപ്പാള്‍, കുന്നംകുളം, പെരുമ്പടപ്പ്, ബംഗളൂരു എന്നിവിടങ്ങളിലായി വീടും ഭൂമിയുമുള്‍പ്പെടെ 37 വസ്തുവകകളും പണവുമാണ് ഇതുവരെ കണ്ടുകെട്ടിയത്.
ഒരു കോടി പത്തുലക്ഷം രൂപ പണമായും ഏതാണ്ട് 150 കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കളുമാണ് ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്. രേഖകള്‍ പ്രകാരം മൂന്നു കോടിയുടെ മൂല്യമാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഇവയ്ക്ക് ഇപ്പോള്‍ 150 കോടിയോളം രൂപ മൂല്യംവരുമെന്നാണ് കേസില്‍ പണം നഷ്ടപ്പെട്ടവര്‍ പറയുന്നത്. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
നിക്ഷേപം തിരിച്ചുകിട്ടുന്ന വിഷയത്തില്‍ നിക്ഷേപകര്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലം എം.എല്‍.എയും മന്ത്രിയുമായ കെ.ടി ജലീലിനും അപേക്ഷ നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  28 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago