റോഹിങ്ക്യന്‍ വംശഹത്യ; ലോക മനഃസാക്ഷി ഉണരണം: മുനവ്വറലി തങ്ങള്‍
കൊണ്ടോട്ടി: റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരില്‍ ബുദ്ധിസ്റ്റുകള്‍ നടത്തുന്ന കിരാത വംശഹത്യ ലോകം കാണാതെപോകുന്നതായി യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇവര്‍ക്കെതിരേ നടക്കുന്ന ക്രൂരതക്കെതിരേ ലോക മനഃസാക്ഷി ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി നടത്തിയ 'റോഹിങ്ക്യന്‍ രോദനം; കണ്ണടക്കരുത്' ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. എ. മുഹ്യുദ്ദീന്‍ അലി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അന്‍വര്‍ മുള്ളമ്പാറ, മുസ്തഫ തന്‍വീര്‍ പ്രഭാഷണം നടത്തി. സി.ടി മുഹമ്മദ്, പി.എ ജബ്ബാര്‍ ഹാജി, കെ.ടി അഷ്റഫ്, വി.കെ.എം ഷാഫി, അഡ്വ. എം.കെ.സി നൗഷാദ്, അഷ്റഫ് മടാന്‍, കെ.ടി സക്കീര്‍ ബാബു, അഡ്വ. കെ.പി ഖാസിം, അഡ്വ. കെ. ഷിഹാബുദ്ദീന്, കെ.കെ.എം ഷാഫി, കെ.കെ ഷാഹുല്‍ ഹമീദ്, എന്‍.എ കരിം, പി.വി അഹമ്മദ് സാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."