മക്കളെയും കൊണ്ടു കിണറ്റില്‍ ചാടിയ മാതാവിനെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു
കാഞ്ഞങ്ങാട്: മക്കളേയും കൊണ്ടു കിണറ്റില്‍ ചാടിയ മാതാവിനെതിരേ കൊലക്കുറ്റത്തിന് ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. ഇതിനു പുറമേ ഇവര്‍ക്കെതിരേ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
മടിക്കൈ ഏച്ചിക്കാനം പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാനും അമ്പലത്തുകര കണ്ണിച്ചിറയിലെ സുധാകരന്റെ ഭാര്യയുമായ ഗീത (30)യ്ക്കെതിരേയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഗീത മക്കളായ ഹരിനന്ദയെയും ലക്ഷ്മി നന്ദയെയും കൊണ്ട് ഭര്‍തൃവീട്ടിലെ കിണറ്റില്‍ ചാടിയത്.സംഭവത്തില്‍ ഒന്നും നാലും വയസ് പ്രായമുള്ള രണ്ടു കുട്ടികളാണു മരിച്ചത്. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഗീത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഹൊസ്ദുര്‍ഗ് സി.ഐ.സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പൊലിസ് അന്വേഷണം നടത്തുന്നത്.
മാനസികാസ്വാസ്ഥ്യത്തിനു ഗീത ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും തുടര്‍ന്നാണു ഗീത മക്കളെയും കൊണ്ട് കിണറില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."