കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം അട്ടിമറിക്കുന്നുവെന്ന്
ഏറ്റുമാനൂര്‍: ജലാശയങ്ങള്‍ സംരക്ഷിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാനുള്ള കൃഷി സഞ്ചയന്‍ പോലുള്ള കേന്ദ്രപദ്ധതികള്‍ സംസ്ഥാനം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ജലസ്വരാജ്, ഡിജിറ്റല്‍ ബാങ്കിങ്, ഹെല്‍പ്പ് ഡെക്‌സ് ഇവയെപ്പറ്റി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലദൗര്‍ലഭ്യതയിലേക്ക് കേരളം അതിവേഗം നീങ്ങുമ്പോഴും കിണറുകളും കുളങ്ങളും സദികളും സംരക്ഷിക്കുന്നതിന് ഒരുനടപടിയും സ്വീകരിക്കുന്നില്ല.
കേരളത്തിലെ പ്രധാനദികളായ പമ്പ, മണിമല, പെരിയാര്‍, ഭാരതപ്പുഴ ഇവയെല്ലാം മാലിന്യവാഹിനികളായി മാറിയ സാഹചര്യത്തില്‍ അതിനുപരിഹാരം കാണാന്‍ വേണ്ടിയാണ് ജലസ്വരാജ് എന്ന പദ്ധതിയുമായി ബി.ജെ.പി മുന്നോട്ട് വരുന്നത്. ദേശീയ ജലദിനമായ ജനുവരി രണ്ടിന് ശാസ്താംകോട്ട തടാകത്തിന്റെ തീരത്തുവച്ച് ജലസ്വരാജ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.എം വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി സുരേഷ്, ലിജിന്‍ലാല്‍, സംസ്ഥാന സമിതയംഗം എം.ബി രാജഗോപാല്‍, ജില്ലാ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.എം തോമസ്, മണ്ഡലം പ്രസിഡന്റ് എം.ജി ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."