HOME
DETAILS

ലൈഫ് ഗാര്‍ഡുകള്‍ക്ക് പരിശീലനവും ഉപകരണങ്ങളും നല്‍കി

  
backup
December 24, 2016 | 2:28 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf

ആലപ്പുഴ:ജില്ലയിലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയില്‍ നിന്നുള്ള പ്രത്യേക ജീവന്‍രക്ഷ ഉപകരണങ്ങള്‍ നല്‍കി. ഇതോടനുബന്ധിച്ച് വിവിധ ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശീലനവും നല്‍കി. ജില്ല ദുരന്ത നിവാരണ അതോറിട്ടി, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ആരോഗ്യവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സബ്കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ കുര്യാക്കോസ് പരിശീലനം ഉദ്ഘാടനം ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വിദേശ ഇറക്കുമതി ഉപകരണമായ സര്‍ഫ് ബോര്‍ഡുള്‍പ്പടെയുള്ളവ വിതരണം ചെയ്തവയില്‍പെടും.
അപകടങ്ങള്‍ ഉള്‍പ്പടെയുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതല്‍, പ്രാഥമിക ചികില്‍സ എന്നിവയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. ഷാരോണ്‍, ഡോ. നയനേ എന്നിവര്‍ സോദാഹരണ പരിശീലനം നല്‍കി. ജില്ല ദുരന്തനിവാരണ അതോറിട്ടി ഡപ്യൂട്ടി കളക്ടര്‍ മുരളീധരന്‍പിള്ള, എന്‍.ഡി.ആര്‍.എഫ്. ടീം കമാണ്ടര്‍ എ.കെ.അമര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, അഗ്നിശമനരക്ഷ സേനാംഗങ്ങള്‍, പുന്നമടയിലും ബീച്ചിലുമുള്ള ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി എസ്.ഐ.ടി

Kerala
  •  a month ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറെ റിമാൻഡ് ചെയ്തു

Kerala
  •  a month ago
No Image

പുറത്താക്കപ്പെട്ട പരിശീലകൻ ലമൗച്ചിക്ക് പകരക്കാരനെ തട്ടകത്തെത്തിച്ച് തുണീഷ്യ

Football
  •  a month ago
No Image

മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴുപേര്‍ പിടിയില്‍; പാക് ചാര സംഘടനയുമായി ബന്ധമെന്ന് വിവരം

National
  •  a month ago
No Image

രാജ്യത്ത് ചുമ മരുന്നുകളുടെ നേരിട്ടുള്ള വില്‍പ്പന നിരോധിച്ചു; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

ലാറ്റിനമേരിക്കയിൽ 'കിഴക്കൻ' കൊടുങ്കാറ്റ്; കാൽപന്തിന്റെ ലോകത്ത് ഇത് ഏഷ്യൻ വസന്തം!

Football
  •  a month ago
No Image

സെൻസസ് അട്ടിമറിച്ച്, വർ​ഗീയ ധ്രുവീകരണത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; ജനസംഖ്യാ വ്യതിയാന സമിതിക്കെതിരെ പിണറായി വിജയൻ 

Kerala
  •  a month ago
No Image

ദളിത് യുവാവിനെ വിവാഹം കഴിച്ചു; യുവതിയെ സഹോദരന്‍ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവിന് ഗുരുതര പരിക്ക് 

National
  •  a month ago
No Image

ഷാർജ-ദുബൈ ഗതാഗതം സുഗമമാക്കാൻ പുതിയ ഭൂഗർഭ തുരങ്കം; പ്രശസ്തമായ അൽ താവൂൻ സ്മാരകം താൽക്കാലികമായി നീക്കം ചെയ്യും

uae
  •  a month ago
No Image

ഇടുക്കിയിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്

Kerala
  •  a month ago