HOME
DETAILS

കറന്‍സി നിരോധനം: ഭക്ഷണശാലകളും പ്രതിസന്ധിയില്‍

  
backup
December 24 2016 | 02:12 AM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b6%e0%b4%be

കഞ്ചിക്കോട് : രാജ്യത്തെ കറന്‍സി നിരോധനത്തെത്തുടര്‍ന്നുണ്ടായ പതിസന്ധിയെ ഹോട്ടല്‍ വ്യവസായവും രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ചെറുകിട ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങിയതിനുപുറമെ തൊഴിലാളികളെയും പിരിച്ചുവിടാന്‍ തുടങ്ങി. പണമില്ലാത്തതിനാല്‍ ഹോട്ടലുകളിലെ കച്ചവടം കുറഞ്ഞ സാഹചര്യത്തിലാണ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരായത് പെട്ടെന്നുണ്ടായ പ്രതിസന്ധിയില്‍ ചെലവ് ചുരുക്കാന്‍ പിരിച്ചുവിടലല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
    തട്ടുകടകളിലുള്‍പ്പെടെ കച്ചവടം പകുതിയില്‍ താഴെയായതോടെ  ഭക്ഷണ സാധനങ്ങള്‍ കൂടുതല്‍ ഉണ്ടാക്കി വയ്ക്കാനാവുന്നില്ല. ഉണ്ടാക്കിയവ വിറ്റു പോകാത്തതും ഉടമകളെ ദുരിതത്തിലാക്കുന്നു. ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതും ഉള്ള പണം പുറത്തിറക്കിയാല്‍ ബുദ്ധിമുട്ടുമോയെന്ന ഭയവുമാണ് നല്ലൊരു ഭാഗം  ജനങ്ങള്‍ ഹോട്ടലുകളില്‍ കയറുന്നത് കുറയാന്‍ കാരണമായത്.
ഭക്ഷണസാധനങ്ങളുടെ വില കൂട്ടി വില്‍പ്പനക്കുറവ് പരിഹരിക്കുവാന്‍ തയ്യാറായാല്‍ തന്നെ വില കൂട്ടിയാല്‍ ഉള്ള കച്ചവടം കൂടി കുറയുമെന്ന ആശങ്കയിലാണ് ഉടമകള്‍. വന്‍കിട ഹോട്ടലുകള്‍ മുതല്‍ തട്ടുകടകള്‍ വരെയുള്ളവയുടെ സ്ഥിതി ഇതാണെങ്കില്‍ മുമ്പ് പുലരും വരെ പ്രവര്‍ത്തിച്ചിരുന്ന തട്ടുകടകള്‍ പലതും രാത്രിതന്നെ കച്ചവടം നിര്‍ത്തുന്നു.
അതിനിടെ ചെറുകിട ഹോട്ടലുകാര്‍പോലും കാര്‍ഡ് ഇടപാടിനുള്ള സംവിധാനം ഏര്‍പ്പെടുത്തി പ്രതിസന്ധിക്ക്  പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ തിരക്കുള്ള സമയത്ത് മെഷീന്‍ പണിമുടക്കുന്ന സ്ഥിതിയുണ്ടാവുന്നതോടെ  പലപ്പോഴും കടക്കാരും ഉപഭോക്താക്കളുമായി വാക്കേറ്റത്തിനും പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago