HOME
DETAILS
MAL
വിചാരണക്കിടെ ഒളിവില്‍ പോയ പ്രതി പതിനേഴര വര്‍ഷത്തിന് ശേഷം പിടിയില്‍
backup
December 24 2016 | 02:12 AM
കൊടകര: വിചാരണക്കിടെ ഒളിവില്‍ പോയ കൊലപാതക കേസിലെ പ്രതി പതിനേഴര വര്‍ഷത്തിന് ശേഷം പൊലിസ് പിടിയിലായി. കൊടകര പൊരുന്നന്കുന്ന് കദളിച്ചിറ വീട്ടില്‍ കാളിമുത്തു (48) ആണ് തലശ്ശേരിയില്‍ നിന്നും പിടിയിലായത്. കൊടകര സി.ഐ.സി സുമേഷിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് കൊടകര എസ്.ഐ കെ.എസ് സുബീഷ്മോനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. 1999 മാര്‍ച്ച് 28ന് പൊരുന്നന്കുന്നില് അരീക്കാടന്‍ വീട്ടില്‍ കൊച്ചാപ്പുവിന്റെ മകന് ഷിന്നി കൊല ചെയ്യപ്പെട്ട കേസിലെ പ്രതിയായിരുന്നു കാളിമുത്തു. ഒളിവില്‍ പോയ ഇയാള്‍ പല സ്ഥലങ്ങളിലായി ആക്രി കച്ചവടം നടത്തി കഴിയുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."