നേര്‍ച്ച പിരിവിനെത്തിയവര്‍ക്ക് നേരെ പൊലിസ് ആക്രമണം: കുന്നംകുളം ഡി.വൈ.എസ്.പി അന്വേഷിക്കും
ചെറുതുരുത്തി: എഴുമങ്ങാട് തോരകുന്ന് നേര്‍ച്ചയുമായി ബന്ധപ്പെട്ട് വരവൂര്‍ മേഖലയില്‍ പിരിവിനും, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയ യുവാക്കളെ ചെറുതുരുത്തി പൊലിസ് അന്യായമായി കസ്റ്റഡിയിലെടുത്തുവെന്നും, ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചുവെന്നുമുള്ള പരാതി കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊലിസ് സ്റ്റേഷന്‍ ഉപരോധത്തെയും, തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയേയും തുടര്‍ന്നാണ് കഴിഞ്ഞ രാത്രി പത്തരയോടെ അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധത്തിന് വഴിവെച്ച സംഭവ പരമ്പരകളുടെ തുടക്കം.
വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം നേര്‍ച്ച പിരിവിനെത്തിയവര്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളുടെ ടാങ്കില്‍ കോറി പാടുകള്‍ വരുത്തിയ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബൈക്കുകള്‍ ചവിട്ടിമറിച്ചിട്ടതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ അന്വേഷണത്തിന് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് രാത്രിയില്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധം നടന്നത്. സംഭവമറിഞ്ഞ് ഉന്നത പൊലിസ് അധികൃതര്‍ സ്ഥലത്തെത്തുകയും എസ്.ഐയുമായും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തുകയും ചെയ്തു. നടത്തി. വരവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് വലിയ തോതില്‍ പൂവാലശല്യം ഉണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സ്‌കൂള്‍ പരിസരത്ത് പരിശോധനക്കെത്തിയതെന്നും പൊലിസിനെ കണ്ടപ്പോള്‍ യുവാക്കള്‍ ബൈക്കുമായി രക്ഷപ്പെടുകയുമായിരുന്നുവെന്നും നമ്പര്‍ നോട്ട് ചെയ്താണ് കേസെടുത്തതെന്നുമാണ് പൊലിസ് നിലപാട്. അന്വേഷണം പ്രഖ്യാപിച്ചതോടെ രാത്രി പത്തരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ചര്‍ച്ചകള്‍ക്ക് പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി മണിച്ചിറ, യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് പി.ഐ ഷാനവാസ്, മനോജ് തൈക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."