വൈവിധ്യങ്ങളൊരുക്കി ഫുഡ് ഫെസ്റ്റും ക്രിസ്മസ് ആഘോഷവും
മണലൂര്‍: കാരമുക്ക് എസ്.എന്‍.ജി.എച്ച്.എസ്.എസില്‍ നടന്ന ഫുഡ് ഫെസ്റ്റും ക്രിസ്മസ് ആഘോഷവും വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്നൊരുക്കിയ തത്സമയ ഭക്ഷണ പാചകം കൗതുകവും അറിവും പകര്‍ന്നു.
തത്സമയമുണ്ടാക്കിയ മസാലദോശ വലിയ തോതിലാണ് വിറ്റത്. വീട്ടില്‍ നിന്നുണ്ടാക്കി കൊണ്ടുവന്ന ബിരിയാണി, ഗോപി മഞ്ജൂരി, ഐസ്‌ക്രീം, ഗുലാബ് ജാം, വിവിധ തരം വടകള്‍ എന്നിവയുടെ സ്റ്റാളുകളാണുണ്ടായിരുന്നത്. വിദ്യാലയത്തിന്റെ ചരിത്രത്തിലാദ്യമായി സ്‌കൂള്‍ കോമ്പൗണ്ടില്‍ നടന്ന ഫുസ് ഫെസ്റ്റിന് സമാനതകളില്ലാത്ത വരവേല്‍പാണ് ലഭിച്ചത്.
പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള വിഭവങ്ങളുടെ തത്സമയ പാചക മത്സരങ്ങളും നടത്തി. വില്‍പനയില്‍ നിന്ന് ലഭ്യമായ ലാഭത്തിന്റെ ഒരു വിഹിതം വിഭവങ്ങളുണ്ടാക്കിയ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബാക്കി വിഹിതം സ്‌കൂള്‍ വെല്‍ഫെയര്‍ ഫണ്ടിലേക്കുമുള്ളതാണ്. സ്‌കൂള്‍ മാനേജര്‍ പി.കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ബി രാജീവ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."