കുടിവെള്ള പൈപ്പ് പൊട്ടി; വെള്ളം കടലിലേക്ക്!
കോവളം: വിഴിഞ്ഞം ഹാര്‍ബറില്‍ കുടിവെള്ള പൈപ്പലൈന്‍ പൊട്ടി വെള്ളം കടലിലേക്ക് ഒഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അറ്റകുറ്റപണി നടത്തി വെള്ളം പാഴാകുന്നത് തടയാന്‍ അധികൃതര്‍ തയാറാകുന്നില്ലന്ന് പരാതി.
വിഴിഞ്ഞം മുഹിയ്യിദ്ദീന്‍ പള്ളിക്ക് സമീപത്തെ റോഡിലെ കുടിവെള്ള പൈപ്പ് പൊട്ടിയാണ് ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം മാസങ്ങളായി കടലിലേക്ക് ഒഴുകുന്നത്. ഇതിനെ തുടര്‍ന്ന് ഇവിടത്തെ റോഡ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
വേനല്‍ കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയപ്പുകൂടിയുള്ളപ്പോഴാണ് ജല അതോറിറ്റി ജീവനക്കാരുടെ അനാസ്ഥയും അലംഭാവവും കാരണം കുടിവെള്ളം പാഴായി പോകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സംഭവം അറിഞ്ഞെത്തിയ ജീവനക്കാര്‍ തട്ടുമുട്ട് പണിനടത്തി ജലം ഒഴുകുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. പിന്നീട് ഇവര്‍ ഇവിടേക്ക് തിരിഞ്ഞ് നേക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജനം വെള്ളം കിട്ടാതെ പരക്കം പായുമ്പോള്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴായി പോകാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയാന്‍ അടിയന്തിര നടപടിവേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."