HOME
DETAILS
MAL
സ്ത്രീധനരഹിത സമൂഹം പ്രവര്‍ത്തനമാരംഭിച്ചു
backup
December 24 2016 | 19:12 PM
പുത്തനത്താണി: സ്ത്രീധന ദുരാചാരത്തിനെതിരേയും ആര്‍ഭാട വിവാഹത്തിനെതിരേയും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് സ്ത്രീധന രഹിത സമൂഹം (എസ്.ആര്‍.എസ്) എന്ന സംഘടന പ്രവര്‍ത്തനമാരംഭിച്ചു. സംഘടനയുടെ പ്രഥമ യോഗം പെരിന്തല്‍മണ്ണയില്‍ ജില്ലാ പ്രസിഡന്റ് ശുകൂര്‍ ചേലേമ്പ്രയുടെ അധ്യക്ഷതയില്‍ നടന്നു. ന
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അലി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
റസാഖ് കൊണ്ടോട്ടി, സക്കീര്‍പുത്തനത്താണി, ശിഹാബ് കാടാമ്പുഴ, അബ്ദുല്‍ റസാഖ് പുത്തനത്താണി, മുസ്തഫ കോട്ടയില്‍ സംസാരിച്ചു. സംഘടനയുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക-9961523466, 9846437672
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."