HOME
DETAILS
MAL
വിഴിഞ്ഞം തുറമുഖ റോഡ് അറ്റകുറ്റപ്പണി നടത്തി
backup
May 23 2016 | 23:05 PM
വിഴിഞ്ഞം: കനത്ത മഴയില്‍ തകര്‍ന്ന വിഴിഞ്ഞം തുറമുഖ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കി.
രണ്ടു ദിവസം മുമ്പുണ്ടായ കനത്ത മഴവെള്ള പാച്ചിലിലാണ് വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിനായി നിര്‍മ്മിച്ച 800 മീറ്റര്‍ റോഡ് തകര്‍ന്നത്.വെള്ളം ഒഴുക്കി വിടാനായി ചാല് നിര്‍മിച്ചതിനെ തുടര്‍ന്ന് പൊട്ടി പൊളിഞ്ഞ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം അധികൃതര്‍ പുനര്‍ നിര്‍മിച്ചു.
അതേസമയം ശകതമായ തിരകളെ പ്രധിരോധിക്കുമെന്ന് കരുതി ടാറിങ്ങിനു പകരം ഉപയോഗിച്ച ഗ്രാനുലാര്‍ സബ് മിക്സിംഗ് മിശ്രിതം കനത്ത മഴയില്‍ കാര്യമായി ഉപയോഗപ്പെട്ടില്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."