വരള്‍ച്ച നേരിടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: കലക്ടര്‍
മലപ്പുറം: വരള്‍ച്ചയെ ഫലപ്രദമായി നേരിടുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രവും ജലലഭ്യതയും പരിമിതികളും നന്നായി അറിയുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്നും അവര്‍ നേതൃപരമായ പങ്കുവഹിച്ചാലേ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അതിനു സാങ്കേതികവും സാമ്പത്തികവുമായ സഹായംചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ കലക്ടര്‍ ഉറപ്പുനല്‍കി. ലെന്‍സ്‌ഫെഡും ജില്ലാ പഞ്ചായത്തും സംയുക്തമായി ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ 'വരള്‍ച്ചയെ എങ്ങനെ പ്രതിരോധിക്കാം' സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കലക്ടര്‍. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അംഗം ടി.കെ റഷീദലി, കോഴിക്കോട് ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ കെ.പി അബ്ദുസ്സമദ്, തളിപറമ്പ് മണ്ണ് സംരക്ഷണ ഓഫിസര്‍ വി.വി പ്രകാശ്, ടെക്‌നിക്കല്‍ ഓഫിസര്‍ എം. ഷിജി, കെ.പി സജി, ഡോ. യു.എ ഷബീര്‍, കെ. അഷ്‌റഫ്, മുഹമ്മദ് ഇഖ്ബാല്‍, സലീം കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."