മുസ്ലിം യൂത്ത്ലീഗ് റെയില്‍വേ സ്റ്റേഷന് മാര്‍ച്ച്
വണ്ടൂര്‍: വണ്ടൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വാണിയമ്പലം റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു.
വാണിയമ്പലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം ഫ്ളാറ്റ്ഫോം നിര്‍മിക്കുക, യു.ടി.എസ് റിസര്‍വേഷനു പകരം സ്ഥിരം റിസര്‍വേഷന്‍ കൗണ്ടറും ആവശ്യമായ സ്റ്റാഫിനേയും നിയമിക്കുക,യാത്രക്കാര്‍ക്ക് രണ്ടാം ഫ്ളാറ്റ്ഫോമില്‍ എത്തുന്നതിന് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുക, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിലമ്പൂരില്‍ ആര്.പി.എഫ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക, വെള്ളാമ്പുറം റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിക്കുക, തൊടികപ്പുലം റെയില്‍വേ സ്റ്റേഷനില്‍ ഹാള്‍ട്ട് ഏജന്റിനു പകരം സ്ഥിരം ക്ലര്‍ക്കിനെ നിയമിച്ച് സറ്റേഷന് എടുത്തുകളയല്‍ ഭീഷണി അവസാനിപ്പിക്കുക, തുവൂരില്‍ ക്രോസിങ്ങ് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ അധ്യക്ഷനായി. വണ്ടൂര്‍ കെ ഹൈദറലി, കളത്തില്‍ കുഞ്ഞാപ്പ ഹാജി, പി ഖാലിദ് മാസ്റ്റര്‍, എം.കെ മുസ്തഫ അബദുല്‍ ലത്തീഫ്, കെ ഫിര്‍ദൗസ് ഖാന്, നിഷാജ് എടപ്പറ്റ സംസാരിച്ചു. മാര്‍ച്ചിന് എ.അസ്ക്കര്‍, ഡോ. ഫൈസല്‍ ബാബു, എ.എം ജാഫര്‍, എം സല്മാന്, പി ലുഖ്മാന്, ടി.പി അസ്ക്കര്‍, എം.കെ നാസര്‍, എം സക്കീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."