കോളജില്‍ സഹപാഠികളെ വിരുന്നൂട്ടാന്‍ 'കാംപസ് മക്കാനി'
മലപ്പുറം: സഹപാഠികള്‍ക്കിടയില്‍ കൊതിയൂറും ഭക്ഷണത്തിന്റെ സ്വാദുപകര്‍ന്നു കാംപസിനുള്ളില്‍ തട്ടുകട. വള്ളുവമ്പ്രം അത്താണിക്കല്‍ എം.ഐ.സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് മായംകലരാത്ത നാടന്‍വിഭവങ്ങളുമായി കൂട്ടുകാരെ വിരുന്നൂട്ടുന്നത്.
'കാംപസ് മക്കാനി' എന്നു പേരിട്ട തട്ടുകടയില്‍ വീടുകളില്‍നിന്നു വിദ്യാര്‍ഥികള്‍ നിര്‍മിച്ച നാടന്‍ വിഭവങ്ങളാണ് വിളമ്പുന്നത്. കുടിക്കാന്‍ ചായയും ഫ്രഷ് ജ്യൂസുകളും വിഭവങ്ങളായി ബ്രെഡും കപ്പ പുഴുങ്ങിയതും ബീഫും ചിക്കന്‍ കടായിയും എല്ലാ ദിവസവും റെഡിയാണ്. കുറഞ്ഞ നിരക്കില്‍ കാംപസിനകത്തുള്ളവര്‍ക്കു മാത്രമേ വില്‍പനയുള്ളൂ.
ഓരോ ദിവസവും പത്തുവീതം വളണ്ടിയര്‍മാര്‍ക്കാണ് ഭക്ഷണം തയാറാക്കുന്ന ചുമതല. കട തുടങ്ങിയതോടെ വിഭവങ്ങള്‍ക്കും ആവശ്യക്കാരേറി. പലദിവസങ്ങളിലും വില്‍പനയ്ക്കു വയ്ക്കുന്നത് തികയാതായി. കാംപസിലെ സഹപാഠികളിലെ സാമ്പത്തിക പിന്നോക്കമുള്ളവരെ കണ്ടെത്തി കൊളജ് ഫീസ് നല്‍നാകാനുള്ള വിഹിതംകൂടിയാണ് തട്ടുകടയിലെ ലാഭം. കൂടാതെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിഹിതവും ലാഭത്തില്‍നിന്നു ലഭിക്കുന്നുണ്ട്.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഫൈസല്‍ ശബാബ്, എം. അന്‍സിഫ്, ടി.പി റമീസ്, പി. ശിധിന്‍, കെ.പി നിയാസ്, എ.പി വൈഷ്ണവ് എന്നിവരാണ് തട്ടുകട നിര്‍മാണത്തിന്റെ അണിയറയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."