HOME
DETAILS

മണിയാശാനായാലും വാക്ക് പാമ്പായി മാറും

  
backup
December 24 2016 | 20:12 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b6%e0%b4%be%e0%b4%a8%e0%b4%be%e0%b4%af%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%be

''കോടതിവിധി വന്നതുകൊണ്ട് എന്റെ രോമത്തിനുപോലും പ്രശ്‌നമില്ല.'' അഞ്ചേരി ബേബി വധക്കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹരജി കോടതി തള്ളിക്കളഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എം.എം മണിയെന്ന വൈദ്യുതിവകുപ്പു മന്ത്രിയില്‍നിന്നുണ്ടായ ആദ്യപ്രതികരണം ഇതായിരുന്നു.
എം.എം മണിയെന്ന ഒരു സാധാരണക്കാരനോ ഇടുക്കിയിലെ ഒരു വെറും തൊഴിലാളിനേതാവോ ആണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അതു നമ്മുടെ ചെവിയില്‍ പതിയേണ്ട കാര്യമേയല്ല. മന്ത്രിയെന്നത് ഭരണഘടനാപരമായി സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലെത്തുന്ന ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്നയാളാണ്. അദ്ദേഹം പറയുന്നതും ചെയ്യുന്നതും തികച്ചും ഭരണഘടനാപരമായിരിക്കണം.


ഭരണഘടനാസ്ഥാപനമായ നീതിപീഠത്തില്‍നിന്ന് ഉണ്ടാകുന്ന ഉത്തരവിനോടും പരാമര്‍ശത്തോടും മാന്യമായി പ്രതികരിക്കുകയെന്നത് എല്ലാ പൗരന്മാരുടെയും ബാധ്യതയാണ്. ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്നവര്‍ക്ക് അതില്‍ കുറച്ചൊന്നുമല്ല ഉത്തരവാദിത്വം. കോടതിവിധി എതിരാണെങ്കില്‍ തീര്‍ച്ചയായും ഭരണഘടന തന്നെ അനുവദിക്കുന്ന മാര്‍ഗമുപയോഗിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം. താന്‍ നിരപരാധിയാണെന്നു തെളിയിക്കാന്‍ വിചാരണക്കോടതിയെ മുതല്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെവരെ ആശ്രയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മണിയുടെ ആ അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാകില്ല.
പക്ഷേ, കോടതിയുടെ ഉത്തരവിനെ അവമതിക്കുന്ന തരത്തിലാകരുത് പ്രതികരണം. ''വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും'' എന്ന് അദ്ദേഹം പ്രതികരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പീല്‍ സമര്‍പ്പിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അത്രയൊക്കെയേ ജനാധിപത്യവ്യവസ്ഥയില്‍ ഒരു മന്ത്രി പറയാന്‍ പാടുള്ളു. കോടതി എത്ര താഴെത്തട്ടിലുള്ളതാണെങ്കിലും അതു നീതിപീഠമാണ്. നീതിപീഠത്തിന്റെ ഉത്തരവിനെ മാന്യമായാണു നോക്കിക്കാണേണ്ടത്. വിധി എതിരായാല്‍ കൊഞ്ഞനം കുത്തല്‍ രാഷ്ട്രീയക്കാരനു യോജിക്കുമോ എന്നറിയില്ല, മന്ത്രിമാര്‍ക്കു യോജിക്കില്ല.


എം.എം മണിയെപ്പോലൊരു മന്ത്രിയില്‍നിന്ന്, പ്രത്യേകിച്ച് ഈ കേസില്‍, ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു ഇത്തരമൊരു പ്രതികരണം. അഞ്ചേരി ബേബി കൊലക്കേസില്‍ മണി പ്രതിയാക്കപ്പെട്ടതു മണി പറയുമ്പോലെ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും ഗൂഢാലോചന നടത്തിയിട്ടല്ലെന്നു പത്രംവായിക്കുകയും ചാനല്‍കാണുകയും ചെയ്യുന്ന നാട്ടുകാര്‍ക്കെല്ലാം അറിയാം. കോണ്‍ഗ്രസുകാരും അവരുടെ മുന്നണിയും കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിച്ചുവെന്നതു സത്യം. എങ്കിലും അവരാരും സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരിക്കാതെയാണല്ലോ അവരുടെ ഉള്ളം കൈയിലേയ്ക്ക് അഞ്ചേരി ബേബി കൊലക്കേസിന്റെ തെളിവു വന്നുവീഴുന്നത്.
മണി ഇപ്പോള്‍ ആരോപിക്കുമ്പോലെ ചെന്നിത്തലയും തിരുവഞ്ചൂരും കെണിയില്‍പ്പെടുത്തിയതായിരിക്കുമോ എന്ന സംശയം ഉള്ളില്‍ തലപൊക്കിയ നിമിഷമാണ് മണിയുടെ 2012 മേയ് 23 ലെ മണക്കാട് പ്രസംഗം ഒരു ചാനലില്‍ പുനഃസംപ്രേഷണം ചെയ്യപ്പെട്ടത്. വായനക്കാര്‍ മറന്നുപോയിരിക്കാന്‍ വഴിയില്ലെങ്കിലും അതിലെ ചില പരാമര്‍ശങ്ങള്‍ ഇവിടെ ചേര്‍ക്കുകയാണ്.
''ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി...ഒന്ന്.., രണ്ട്.., മൂന്ന്.., നാല്... ആദ്യത്തെ മൂന്നുപേരെയും ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു.''
ഈ വാക്കുകള്‍ പൂര്‍ണബോധത്തോടെയല്ല പറഞ്ഞതെന്നു പറയാന്‍ മണിക്ക് കഴിയില്ലെന്നതു നേര്. വേദിയിലും സദസ്സിലും ധാരാളം നേതാക്കളും പ്രവര്‍ത്തകരുമുണ്ടായിരിക്കെയാണ് മറ്റെന്തെങ്കിലും പ്രകോപനമില്ലാതെ മണി ഇതു പറഞ്ഞതെന്ന് ആ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മൂന്നുകൊലപാതകങ്ങളുടെ ഉത്തരവാദിത്വം പരപ്രേരണയില്ലാതെ ഏറ്റെടുക്കുകയാണ്.
കൊലനടത്തിയത് ആരായാലും അത് തനിക്ക് അറിയാമായിരുന്നുവെന്ന ഏറ്റു പറച്ചിലാണത്. കുറ്റം ചെയ്യുന്നതുപോലെ തന്നെ ശിക്ഷാര്‍ഹമാണ് ആ കുറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും അതു തടയാതിരിക്കുന്നതും അതു മൂടിവയ്ക്കുന്നതും. അതിനേക്കാള്‍ വലിയൊരു അബദ്ധംകൂടി മണിയുടെ മുകളിലുദ്ധരിച്ച വാക്കുകളിലുണ്ട്. 'ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി'എന്നതാണത്. കൊലയ്ക്കു കാരണമായത് ആ പ്രസ്താവനയാണെന്ന സൂചനയല്ലേ ആ വാക്കുകള്‍. അതു കൂടുതല്‍ ഗുരുതരമാണ്.
1982 നവംബര്‍ 12 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. ബേബിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് രാജാക്കാട് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന ഗൂഢാലോചനയില്‍ എം.എം മണിയും കെ.കെ ജയചന്ദ്രനും ജോസഫും ദാമോദരനും ഉണ്ടായിരുന്നുവെന്ന ഒരു മൊഴിയുമുണ്ടായിരുന്നു. എന്നിട്ടും കേസെടുക്കാതിരുന്ന പൊലിസിന്റെയും നാട്ടുകാരുടെയും ചെവികളിലേയ്ക്കാണു മണിയുടെ 'കുറ്റസമ്മതമൊഴി' പ്രസംഗരൂപത്തില്‍ വന്നുവീഴുന്നത്. പൊലിസ് കണ്ണടച്ചാലും അന്നത്തെ യു.ഡി.എഫ് ഭരണകൂടം കേട്ടില്ലെന്നു നടിച്ചാലും മാധ്യമങ്ങളും കോടതിയും വെറുതെ വിടുമോ.
മൈക്കു കിട്ടിയാല്‍ എന്തും പറയാമെന്ന അഹങ്കാരം പല നേതാക്കള്‍ക്കും തിരിച്ചടിയായി മാറിയിട്ടുണ്ട്. നോട്ടുകെട്ടുകളുടെ ബലത്തില്‍ വിധിപറയുന്നവരാണു ന്യായാധിപന്മാര്‍ എന്നു മുന്‍പ് ഇതുപോലൊരു മന്ത്രി പറഞ്ഞപ്പോള്‍ നല്ല കൈയടി കിട്ടിയിരുന്നു. ഇതിനെതിരേ കോടതി നടപടി ആരംഭിച്ചപ്പോഴും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അഹങ്കാരത്തിന്റെ ശബ്ദമാണുണ്ടായത്. ഒടുവില്‍ നിരുപാധികം മാപ്പുപറയേണ്ടിവന്നു.


ജഡ്ജിമാരെ ശുംഭന്മാര്‍ എന്നു വിളിച്ചതിനെ ശബ്ദതാരാവലിയുടെ സഹായത്തോടെ ന്യായീകരിക്കാന്‍ നോക്കിയിട്ടും കഴിയാതെ ശിക്ഷവാങ്ങേണ്ടി വന്ന നേതാവിനെയും നമുക്കറിയാം. അതുപോലെ എത്രയെത്രപേര്‍.


മൈക്കിനു മുന്നില്‍ കെട്ടഴിച്ചുവിടുന്ന നാവ് പാമ്പായി മാറി തിരിച്ചുകൊത്തുമെന്നും അതു ചിലപ്പോള്‍ മാരകമാകുമെന്നുമുള്ള യാഥാര്‍ഥ്യം ചില രാഷ്ട്രീയക്കാര്‍ എത്ര തിക്താനുഭവങ്ങള്‍ കണ്ടാലും പഠിക്കുന്നില്ലല്ലോ! കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലേ പഠിക്കൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago