മത സൗഹാര്‍ദത്തിന്റെ പുല്‍ക്കൂടൊരുക്കി ഡ്രൈവര്‍മാര്‍
കാവുംമന്ദം: ജാതി മത ചിന്തകളില്ലാതെ ഒറ്റക്കെട്ടായി തങ്ങളുടെ വരുമാനത്തില്‍ നിന്നും, അധ്വാനത്തില്‍ നിന്നും ഒരു പങ്ക് സമര്‍പ്പിച്ച് കാവുംമന്ദം ബസ്റ്റാന്‍ഡിന് സമീപം നിര്‍മിച്ച പുല്‍ക്കൂട് മത സൗഹാര്‍ദത്തിന്റെ പ്രതീകമായി. പള്ളിയുടെയും അമ്പലത്തിന്റെയും ദേവാലയത്തിന്റെയും സംയുക്ത മാതൃകയിലാണ് പുല്‍ക്കൂട് നിര്‍മിച്ചത്. ഇതോടനുബന്ധിച്ച് ഡ്രൈവേഴ്സ് കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാവുംമന്ദത്ത് സംഘടിപ്പിച്ച മതസൗഹാര്‍ദ സദസിന്റെ ഉദ്ഘാടനവും ജീവകാരുണ്യ പ്രവര്‍ത്തന പരിപാടികളുടെ പ്രഖ്യാപനവും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ നിര്‍വഹിച്ചു. ആദിവാസി വിദ്യാര്‍ഥികളെ ദിനേനെ സ്കൂളിലെത്തിച്ച് മാതൃകയായ ഡ്രൈവര്‍ ചന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. സുഹൈല്‍ വാഫി, ഫാദര്‍ മാര്ട്ടിന് പുതുശ്ശേരി, വാസുദേവന്‍ മാസ്റ്റര്‍, ഷമീം പാറക്കണ്ടി, ടി.ജെ മാഴ്സ്, പി.കെ പ്രകാശന്, ജോബി ടി ജോയ്, കെ വില്‍സണ്‍, കെ ആന്റോ, ടി.ഒ വില്‍സണ്‍, ജോഷി, സി.കെ സഹദേവന്, ടി.ഒ ജോണ്‍, സേതു, കെ അജു, മനോജ് കണാഞ്ചേരി, ജോസഫ് മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."