റസിഡന്‍ഷ്യല്‍ സ്കൂള്‍വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപ് തുടങ്ങി
കല്‍പ്പറ്റ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സഹവാസ ക്യാംപ് നല്ലൂര്‍നാട് രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തില്‍ തുടങ്ങി. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാത്യു, ബത്തേരി ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ വി.ആര് മധു, വാര്‍ഡ് മെമ്പര്‍ ബാലന്, ഹെഡ്മാസ്റ്റര് എ.എം കുര്യന്, സീനിയര്‍ സൂപ്രണ്ട് നജീം തുടങ്ങിയവര്‍ സംസാരിച്ചു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളെ ആത്മവിശ്വാസത്തോടെ പരീക്ഷ നേരിടാന്‍ പ്രാപ്തരാക്കാനും വ്യക്തിത്വവികസനം ലഭ്യമാക്കുന്നതിനും സമൂഹമധ്യത്തില്‍ ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുന്നതിനും പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ക്യാംപില്‍ ഇടുക്കി, മൂന്നാര്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി വിദഗ്ധര്‍ ക്ലാസെടുക്കും. ക്യാംപ് നാളെ സമാപിക്കും.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."