കൂത്തുപറമ്പ് മണ്ഡലം: വിഷന്‍ ട്വന്റി 20ക്ക് തുടക്കം
കൂത്തുപറമ്പ്: നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ കൂത്തുപറമ്പ് റസ്റ്റ് ഹൗസ് കോംപൗണ്ടില്‍ നടന്ന വിഷന്‍ ട്വന്റി 20 ശില്‍പശാല മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മണ്ഡലം എം.എല്‍.എ കൂടിയായ ആരോഗ്യമന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹ്രസ്വകാല വികസന പ്രവര്‍ത്തനങ്ങള്‍ കൂടിയാലോചനകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും രൂപപ്പെടുത്തുന്നതോടൊപ്പം മണ്ഡലത്തിന്റെ വികസനത്തിനാവശ്യമായ ദീര്‍ഘകാല പദ്ധതികള്‍ക്ക് ഈ കാലയളവില്‍ തുടക്കമിടാനുമാണ് വിഷന്‍ ട്വന്റി 20യിലൂടെ ലക്ഷ്യമിടുന്നത്. പഴം, പച്ചക്കറി കൃഷികളോടൊപ്പം നെല്‍കൃഷിയും വ്യാപിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ കൃഷി വകുപ്പുമായി ചേര്‍ന്ന് ആവിഷ്‌ക്കരിക്കും. പി.എസ്.സി-സിവില്‍ സര്‍വിസ് പരിശീലനങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ട്രെയിനിങ് പരിപാടികള്‍ താഴേക്കിടയിലേക്ക് കൊണ്ടുവരാനും ചര്‍ച്ചയില്‍ തീരുമാനമായി. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷും വികസന ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയും നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍ വിഷന്‍ ട്വന്റി 20യെക്കുറിച്ച് വിശദീകരിച്ചു. കൃഷി-മൃഗസംരക്ഷണം, വ്യവസായം, ടൂറിസം-ഐ.ടി, ആരോഗ്യം-ശുചിത്വം, പട്ടിക ജാതി -പട്ടിക വര്‍ഗം, കുടിവെള്ളം-ജലസംരക്ഷണം, വിദ്യാഭ്യാസം-കല സാംസ്‌കാരികം, യുവജനകാര്യം-കായികം, സാമൂഹ്യക്ഷേമം-വയോജനം- ഭിന്നശേഷി, ട്രാന്‍സ് ജെന്റര്‍- പാലിയേറ്റീവ് വിഭാഗങ്ങള്‍, വനിത- ശുശുക്ഷേമം, പാര്‍പ്പിടം, ഊര്‍ജം , പശ്ചാത്തല സൗകര്യം എന്നിങ്ങനെ 13 വിഭാഗങ്ങളായി തിരിച്ചാണ് ശില്‍പശാലയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും ബന്ധപ്പെട്ട വകുപ്പ് മേധാവികളും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.ചടങ്ങില്‍ കില ഡയരക്ടര്‍ ഡോ. പി.പി ബാലന്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍ രമേശ്, പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി റംല, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുല്ല, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി റംല, ജില്ലാ പഞ്ചായത്തംഗം കെ.പി ചന്ദ്രന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി ഹരീന്ദ്രന്‍ സ്വാഗതവും കണ്‍വീനര്‍ എം സുകുമാരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."