തലശ്ശേരിയുടെ ജനകീയ ഡോക്ടര്‍ വിടവാങ്ങി
തലശ്ശേരി: മികച്ച ഡോക്ടറാണെന്നതിലുപരി നാടക നടന്‍, സംഘാടകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും തന്റേതായ രീതിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു ഇന്നലെ അന്തരിച്ച ഡോ. കെ സുനില്‍ കുമാര്‍.
ഐ.എം.എ സംസ്ഥാന നേതൃനിരയില്‍ സംഘടനക്ക് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച അദ്ദേഹം ഐ.എം.എയുടെ വാര്‍ഷികാഘോഷങ്ങളിലെ നാടകങ്ങളില്‍ അരങ്ങിലെ തിളങ്ങുന്ന താരം കൂടിയായിരുന്നു. 2015 ഫിബ്രവരി ഏഴിന് അര്‍ധ രാത്രിയാണ് അദ്ദേഹം രക്തസമ്മര്‍ദ്ദം മൂലം ശരീരം തളര്‍ര്‍ന്ന് കിടപ്പിലായത്. ഇതിന് ഒരാഴ്ച മുന്നേ തലശ്ശേരി മുന്നേ തലശ്ശേരി ഐ.എം.എ ഹാളില്‍ നടന്ന ഐ.എം.എയുടെ കലാപരിപാടിയിലെ നാടകത്തില്‍ പട്ടാളക്കാരന്റെ വേഷം അവിസ്മരണീയമാക്കി. സാധാരണ കുടുംബത്തില്‍ ജനിച്ച സുനില്‍കുമാര്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് എന്നും അത്താണിയായിരുന്നു.
സാമ്പത്തികമായി വളരെയേറെ വിഷമിക്കുന്നവര്‍ ഇവിടെ ഓപ്പറേഷന് വിധേയമാകേണ്ടി വന്നാല്‍ ഡോ.സുനില്‍കുമാര്‍ തന്റെ ഓപ്പറേഷന്‍ ഫീസ് ഒഴിവാക്കുകയാണ് പതിവ്. വീട്ടിലെത്തുന്ന പാവപ്പെട്ടവരില്‍ നിന്നും ഫീസ് വാങ്ങാറില്ല. രണ്ട് വര്‍ഷത്തോളമായി വീട്ടില്‍ ചികിത്സ തുടരുന്ന സുനില്‍കുമാറിനെ ഇടക്കിടെ ഐ.എം.എയുടെ സംസ്ഥാനത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുകയും സഹായം നല്‍കുകയും ചെയ്തിരുന്നു. എ.എന്‍ ഷംസീര്‍ എം.എല്‍.എ, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി , ബി.ജെ.പി നേതാവ് എന്‍.ഹരിദാസ് തുടങ്ങി ഒട്ടേറ നേതാക്കളും ഐ.എം.എ ഭാരവാഹികളും ഡോക്ടര്‍മാരും നാട്ടുകാരും പരേതന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
സുനില്‍കുമാര്‍ ജോലി ചെയ്ത് വന്ന തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകുന്നേരത്തോടെ ലോട്ടസ് പരിസരത്തെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."