തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം അവതാളത്തില്‍
മലപ്പുറം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം അവതാളത്തില്‍. കണക്കുകള്‍ പ്രകാരം പഞ്ചായത്തുകള്‍ 21.82 ശതമാനം തുകയാണ് ചെലവഴിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് 15.21 ശതമാനവും ജില്ലാപഞ്ചായത്ത് 12.20 ശതമാനവും മുനിസിപ്പാലിറ്റികള്‍ 16 ശതമാനവും ചെലവഴിച്ചു. കോര്‍പ്പറേഷനുകള്‍ 15.53 ശതമാനമാണ് ചെലവഴിച്ചിട്ടുള്ളത്. സ്പില്‍ ഓവര്‍ തുക കൂടി പരിഗണിക്കുമ്പോള്‍ ശതമാനം ഇനിയും താഴോട്ട് വരും.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് പദ്ധതി നിര്‍വഹണം ഇത്തവണ ഏറെ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം ഏകദേശം ഇതേസമയം പഞ്ചായത്തുകള്‍ 25.14 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 20.49, ജില്ലാ പഞ്ചായത്ത് 20.32, മുനിസിപ്പാലിറ്റി 21.43, കോര്‍പറേഷന്‍ 15.13 എന്നിങ്ങനെ തുക ചെലവഴിച്ചിരുന്നു. 2014-15ലും 2013-14ലും ഇതേസമയത്ത് 30 ശതമാനത്തിന് മുകളിലായിരുന്നു പദ്ധതി ചെലവ്.
പദ്ധതി പൂര്‍ത്തീകരണത്തിന് ഇനി അവശേഷിക്കുന്നത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ പദ്ധതി നിര്‍വഹണം അന്‍പത് ശതമാനത്തിലെത്താന്‍ തന്നെ ഏറെ പ്രയാസപ്പെടേണ്ടി വരും.
2016-17 വര്‍ഷത്തേക്കുള്ള വാര്‍ഷികപദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയതും ഏറെ വൈകിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടര്‍നടപടികളും വൈകിയത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച പദ്ധതി രൂപീകരണം നിയമസഭാ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു.
തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പദ്ധതി രൂപീകരണത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചു. ഏറെ വൈകിയാണ് പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്.
ബജറ്റ് വകയിരുത്തല്‍ പ്രകാരം പദ്ധതിക്ക് അന്തിമ രൂപം നല്‍കി അംഗീകാരത്തിനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് ജൂണ്‍ 30ന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഇതു പ്രകാരം ഉല്‍പാദന മേഖലക്ക് 20 ശതമാനം മാലിന്യസംസ്‌കരണത്തിന് 10 ശതമാനവും വയോജന സൗഹൃദ പദ്ധതികള്‍ക്ക്് 5 ശതമാനവും തുക വകയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചു.
ഇതോടെ പദ്ധതി ഇതിനുസരിച്ച് പൂര്‍ണമായും മാറ്റേണ്ട സ്ഥിതിയായി. പിന്നീട് ജൂലൈ 13ന് ചേര്‍ന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഉല്‍പാദനമേഖലക്കുള്ള നിര്‍ബന്ധിത വകയിരുത്തല്‍ 20 ശതമാനം എന്നത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് 10 ശതമാനമാക്കി കുറക്കുകയുണ്ടായി.
നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരം വനിതകള്‍ക്ക് 10, വൃദ്ധര്‍,കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കായി 5 ശതമാനം എന്നിങ്ങനെയാണ് നിര്‍ബന്ധിത വകയിരുത്തലായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനു പുറമെ വിവിധ മേഖലകളിലേക്കായി 35 ശതമാനം തുക കൂടി നിര്‍ബന്ധിത വകയിരുത്താന്‍ ഉത്തരവായതോടെ ആകെ 50 ശതമാനം ഇത്തരത്തില്‍ നീക്കി വെക്കേണ്ടി വന്നു. പുറമെ അങ്കണവാടി പോഷകാഹാരം, അങ്കണവാടി പ്രവര്‍ത്തകരുടെ വര്‍ധിപ്പിച്ച വേതനം, എസ്.എസ്.എ വിഹിതം, പി.എം.എ.വൈ വിഹിതം എന്നിവക്ക് കൂടി തുക നീക്കിവച്ചതോടെ നേരത്തെ തയാറാക്കിയ പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ തിരുത്തേണ്ടി വന്നു.
ഇത് തുടര്‍നടപടികളേയും വൈകിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട കോടികളുടെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷവും ഇതേ ഗതിയാണുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."