കൊക്കകോള കമ്പനിക്കെതിരേ നടപടിയില്ല, കമ്പനിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം
പാലക്കാട്:പ്ലാച്ചിമടയിലെ കോളകമ്പനിക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷമായിട്ടും തുടര്‍നടപടിയില്ല. കേന്ദ്ര പട്ടിക ജാതി പട്ടിക വര്‍ഗ കമ്മിഷന് വിജയനഗര്‍ കോളനിവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് എസ്.പിക്ക് കേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മീനാക്ഷിപുരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ കൊക്ക കോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അഖിലേന്ത്യ മേധാവി, കൊച്ചിയിലെ റീജിയണല്‍ മേധാവി, പ്ലാച്ചിമട പ്ലാന്റ് തലവന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്.
കോളനിവാസികള്‍ ഉപയോഗിച്ചുവന്ന ജലസ്രോതസുകള്‍ മലിനപ്പെടുത്തി ഉപയോഗശൂന്യമാക്കി എന്നാണ് കമ്മിഷന് നല്‍കിയ പരാതി. 2000 മുതല്‍ 2004 വരെ പ്ലാച്ചിമടയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ജലസ്രോതസുകള്‍ മലിനപ്പെട്ടു. സമീപത്തെ കൃഷിഭൂമികള്‍ ഉപയോഗശൂന്യമായി. അതിനാല്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ച് കോളകമ്പനിക്കെതിരെ പൊലിസ് കേസെടുത്തുവെന്നല്ലാതെ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം കമ്പനിക്കെതിരേ തുടര്‍നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോള വിരുദ്ധ സമരസമിതിയും, ഐക്യദാര്‍ഢ്യ സമിതിയും എസ്.പി. ഓഫിസിലേക്ക് മാര്‍ച്ചു നടത്തിയിരുന്നു.
കമ്പനിക്കെതിരേ ശക്തമായ സമരപരിപാടികള്‍ നടത്തിയ ഇടതു കക്ഷികള്‍ അധികാരത്തിലിരുന്നിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയാറായിട്ടില്ല. എസ്. സി എസ്. ടി ആക്ടിലെ മൂന്ന് ഉപവകുപ്പ് 13 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യണം. എന്നാല്‍ ഇതുവരെ മറ്റൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്നു സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍'സുപ്രഭാത'ത്തോട് പറഞ്ഞു.
കോളകമ്പനിക്കെതിരേ പെരുമാട്ടി ഗ്രാമ പഞ്ചായത്ത് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 2009 ല്‍ കമ്പനി മൂലമുണ്ടായ നാശനഷ്ടടങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയും രൂപീകരിച്ചു. 216 കോടി രൂപ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ ഉണ്ടാക്കാന്‍ നിയമസഭയും തീരുമാനിച്ചു. രാഷ്ട്രപതിക്ക് അയച്ചു കൊടുത്തുവെങ്കിലും ഇതുവരെ ബില്ലിന് അംഗീകാരം ലഭിച്ചിട്ടില്ല.
മോദി സര്‍ക്കാരും ഈ ബില്ല് തിരിച്ചയച്ചു. കമ്പനിയെ സഹായിക്കാനാണ് സര്‍ക്കാരുകളുടെ നീക്കം. കഞ്ചിക്കോട്ടെ പെപ്‌സിക്കെതിരേയും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാക്ഷേപമുണ്ട്.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബഹുരാഷ്ട്ര കമ്പനിക്കെതിരേ പട്ടികജാതി വര്‍ഗ വകുപ്പനുസരിച്ചു പൊലിസ് കേസെടുക്കുന്നത്. ഇപ്പോള്‍ കമ്പനിയെ രക്ഷപ്പെടുത്താനാണ് പൊലിസ് തുടര്‍നടപടിയെടുക്കാത്തതെന്നാണ് ഡോ.പി .എസ്.പണിക്കറും ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."