കരിമ്പിന്‍ ജ്യൂസ് കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന; രണ്ടെണ്ണം അടച്ചുപൂട്ടി
എടവണ്ണപ്പാറ: മതിയായ ശുചിത്വമില്ലാതെ വഴിയരികില്‍ കച്ചവടം നടത്തുന്ന കരിമ്പിന്‍ ജ്യൂസ് കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ വാഴക്കാട് എടക്കടവിലെയും കല്‍പ്പള്ളിയിലെയും കടകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് അടപ്പിച്ചു.
ഈയടുത്തായി അരിക്കോട്, കീഴുപറമ്പ്, വാഴക്കാട് പ്രദേശങ്ങളില്‍ ജലജന്യ രോഗങ്ങള്‍ അധികരിക്കുകയും മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരിന്നു. ഇതിനാലാണ് പരിശോധന ശക്തമാക്കിയത്. കോഴിക്കോട് ബീച്ചില്‍ നിന്ന് ആഹാരം കഴിച്ച ഒരു കുടുബത്തിലെ മൂന്ന് പേര്‍ക്കും അവരിലൂടെ മറ്റ് പതിനഞ്ച് പേര്‍ക്കും രോഗം പകര്‍ന്നിരുന്നു. ചുരണ്ടി ഐസും ഉപ്പിലിട്ട മാങ്ങ കഴിച്ചവര്‍ക്കുമാണ് മഞ്ഞപ്പിത്തം ബാധിച്ചത്. റോഡിന് സമീപം യാതൊരു മറയുമില്ലാതെയാണ് കരിമ്പിന്‍ ജ്യൂസ് കടകള്‍ നടത്തുന്നതെന്നും പലരും മീനിലിടുന്ന ഐസാണ് തണുപ്പിനായി ഉപയോഗിക്കുന്നതെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഡോ. ബൈജുവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണദാസും പറഞ്ഞു.
ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കല്‍പള്ളിയിലെ കരിമ്പിന്‍ ജ്യൂസ് കടയിലെ ഇതരസംസ്ഥാന തൊഴിലാളി ഐസ് വാങ്ങിയ ബില്ല് നല്‍കിയത് ഒന്നരമാസം മുമ്പുള്ള ബില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."