ക്ഷേമപെന്ഷന് വിതരണം: രïാംഘട്ട ജില്ലാതല ഉദ്ഘാടനം നടത്തി
കൊല്ലം: സഹകരണ ബാങ്കുകള്‍ വഴി സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ രïാംഘട്ട ജില്ലാതല ഉദ്ഘാടനം എം നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങളെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷനായി. പുനുക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ വാര്‍ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, വികലാംഗ പെന്ഷന്, കര്‍ഷകത്തൊഴിലാളി പെന്ഷന്, 50 വയസ്സുള്ള അവിവാഹിതകള്‍ക്കുള്ള പെന്ഷന് എന്നിവയാണ് വിതരണം ചെയ്തത്. പുനുക്കന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ .ബി .മുരളീകൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ഷേര്‍ലി സത്യദേവന്, മുഖത്തല ബ്ലോക്ക് പഞ്ചായതത് വൈസ് പ്രസിഡന്റ് എസ് .ജയകുമാരി, ജലജാഗോപന്‍, സോമന്‍പിള്ള, പ്രഭാകരന്‍പിള്ള, ശ്രീജ, എ ബി സിദ്ദിഖ്, വിജയകുമാര്‍, സിന്ധു, ഇമ്മാനുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."