മനുഷ്യച്ചങ്ങല: ജില്ലയില്‍ അരലക്ഷംപേര്‍ കണ്ണികളാകും
തൊടുപുഴ: നോട്ട് മരവിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ദുരിതം പരിഹരിക്കണമെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചും എല്‍.ഡി.എഫ് നേതൃത്വത്തില്‍ 29 ന് ജില്ലയില്‍ 15 കേന്ദ്രങ്ങളിലായി നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ അരലക്ഷം പേര് കണ്ണികളാകുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന് വാര്‍ത്താസമ്മേളനത്തില്‍ പഞ്ഞു.
ജില്ലയില്‍ 15 കേന്ദ്രങ്ങളിലായി 50 കിലോമീറ്റര്‍ ദൂരത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. തൊടുപുഴ, കരിമണ്ണൂര്‍, മുട്ടം, അടിമാലി, മൂന്നാര്‍, മറയൂര്‍, രാജാക്കാട്, ശാന്തമ്പാറ, നെടുങ്കണ്ടം, വണ്ടിപ്പെരിയാര്‍, 35-ാം മൈല്‍, ഉപ്പുതറ, കട്ടപ്പന, ചെറുതോണി എന്നീ കേന്ദ്രങ്ങളിലാണ് ചങ്ങല തീര്‍ക്കുന്നത്.
വൈദ്യുതി മന്ത്രി എം.എം മണി തൊടുപുഴയിലും കൃഷി മന്ത്രി വി .എസ് സുനില്‍കുമാര്‍ മൂന്നാറിലും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് കട്ടപ്പനയിലും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് അടിമാലിയിലും പങ്കെടുക്കും. ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഉപ്പുതറയിലും എസ്. രാജേന്ദ്രന് എം.എല്‍.എ മൂന്നാറിലും ചങ്ങലയില്‍ കണ്ണികളാകും.
ജനതാദള്‍ ജില്ലാ പ്രസിഡന്റ് ടി.പി ജോസഫ് മുട്ടത്തും എന്‍.സി.പി ജില്ലാ പ്രസിഡന്റ് ഡോ. രാജഗോപാല്‍ അടിമാലിയിലും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോണി ചെറുപറമ്പില്‍ വണ്ടിപ്പെരിയാറ്റിലുമാണ് പങ്കെടുക്കുന്നത്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, സി.എ.ംപി, ഐ.എന്‍.എല്‍, ആര്.എസ്.പി എം, സി.പി.ഐ എം.എല്‍ റെഡ് ഫ്ളാഗ് എന്നീ കക്ഷികളുടെ പിന്തുണയും പരിപാടിക്കുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി വര്‍ഗീസ്, ടി.പി ജോസഫ്, അനില്‍ കൂവപ്ലാക്കല്‍, ജോണി ചെരുവുപറമ്പില്‍, പി.കെ വിനോദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."