HOME
DETAILS

ബത്തേരി-കൈപ്പഞ്ചേരി ബൈപാസ് :സര്‍ക്കാര്‍ അനുമതിയായി

  
backup
December 26 2016 | 21:12 PM

%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be

 

സുല്‍ത്താന്‍ ബത്തേരി: പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന ബത്തേരി-കൈപ്പഞ്ചേരി രാജീവ്ഗാന്ധി ബൈപാസ് നിര്‍മാണത്തിന് സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ അനുമതി നല്‍കി. നിര്‍മാണം അടുത്ത മാസം ആരംഭിക്കും. ബൈപ്പാസ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്റെ നേതൃത്വത്തില്‍ ഭൂമിയുടെ ഉടമകളായ കക്കോടന്‍ കുടുംബവുമായും കോഴിക്കോട് സ്വദേശി രമണി പ്രഭാകരനുമായും നിരവധി തവണ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ യാതൊരു പ്രതിഫലവും കൂടാതെ ബത്തേരിയുടെ വികസനത്തിനായി പൊന്നിന്‍ വിലയുള്ള ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം ഇവര്‍ നഗരസഭക്ക് കൈമാറുകയുണ്ടായി. നഗരസഭ മുന്‍ഗണന നല്‍കിയ പദ്ധതികളില്‍ ഒന്ന് ബൈപാസ് നിര്‍മാണം ആയിരുന്നു. ബൈപാസിന് 470 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമാണ്. ഈ പ്രദേശം വയല്‍ ആയതിനാല്‍ കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ സമിതിയുടെ അനുമതിക്കുവേണ്ടി നഗരസഭ, കൃഷിഭവന്‍, വില്ലേജ് ഓഫിസര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കി സമിതിക്ക് കൈമാറി. കഴിഞ്ഞ മാസം റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചു.
സര്‍ക്കാര്‍ അതീവ പ്രാധാന്യത്തോടെ പരിശോധിച്ച് കഴിഞ്ഞ ദിവസം റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവായി. നഗരസഭയുടെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബൈപാസ് നിര്‍മാണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അതിന്റെ സാങ്കേതിക അനുമതി രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും. ഉടന്‍ തന്നെ ടെന്‍ഡര്‍ ചെയ്ത് റോഡ് നിര്‍മാണ പ്രവൃത്തി ആരംഭിക്കും. കൂടാതെ ചുള്ളിയോട് റോഡില്‍ നിന്ന് ഗ്യാസ് പമ്പിന് മുന്‍വശത്തുകൂടി കടന്നുപോകുന്ന സ്‌റ്റേഡിയം-മാനിക്കുനി റോഡ് വീതി കൂട്ടി റീടാറിങ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് ലോക ബാങ്കിന്റെ 17 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ഇതിന് ഭരണ സമിതി അംഗീകാരം ലഭിച്ചു. ബത്തേരി ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനും ടൗണിന്റെ വികസനത്തിനും മുതല്‍ കൂട്ടാകുന്ന ബൈപാസ് നിര്‍മാണത്തിന് സ്ഥലം വിട്ടു നല്‍കിയവരേയും സഹകരിച്ചവരേയും നഗരസഭ ഭരണസമിതി അഭിനന്ദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ സഹദേവന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍ സാബു, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് യുവതിയെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി

Kerala
  •  17 hours ago
No Image

പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാതെ ആംആദ്മി പാര്‍ട്ടിയുടെ 'അണ്‍ബ്രേക്കബിള്‍'; ഡോക്യുമെന്ററി പുറത്തു വിട്ട് ധ്രുവ് റാഠി

National
  •  18 hours ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായത് 32 പേരെ, പട്ടിക അംഗീകരിച്ചു

Kerala
  •  18 hours ago
No Image

ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരില്‍ ഒരു കോടി ഇനാം പ്രഖ്യാപിച്ചയാളും

National
  •  19 hours ago
No Image

എന്‍.എം വിജയന്റെ ആത്മഹത്യ; കെ സുധാകരനെ ചോദ്യം ചെയ്‌തേക്കും

Kerala
  •  19 hours ago
No Image

'എന്ത് തെമ്മാടിത്തരം ആണിത്'; സഭയില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്

Kerala
  •  19 hours ago
No Image

'വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷ'; കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകലി'ല്‍ നിയമസഭയില്‍ ബഹളം

Kerala
  •  19 hours ago
No Image

പോക്‌സോ കേസ്: കുട്ടിക്കല്‍ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

Kerala
  •  19 hours ago
No Image

വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

Kerala
  •  20 hours ago
No Image

എടപ്പാളില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 30 പേര്‍ക്ക് പരുക്ക്

Kerala
  •  21 hours ago