മഹല്ല് കെട്ടുറപ്പിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കുക: കല്ലായി
മട്ടന്നൂര്‍: ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തനിമയും ഭദ്രതയും കാത്തുസൂക്ഷിക്കുന്നത് മഹല്ലുകളാണെന്നും അതില്‍ ജീര്‍ണതകളും പുത്തന്‍ സിദ്ധാന്തങ്ങളും വളര്‍ന്നുവരുന്നത് ഗൗരവത്തോടെ കാണണമെന്ന് അബ്ദുറഹ്മാന്‍ കല്ലായി. ഫെബ്രുവരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്റെ ഭാഗമായി മട്ടന്നൂരില്‍ സംഘടിപ്പിച്ച അഹമഹമികയ-16 ജില്ലാ പ്രതിനിധി ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിത പാരമ്പര്യവും പൈതൃകവുമുള്ള മഹല്ലുകളുടെ പൈതൃകങ്ങളെ വെല്ലുവിളിച്ചു പാരമ്പര്യത്തെ ചോദ്യം ചെയ്തും ചില പുത്തന്‍ ചിന്താഗതികളുമായി വരുന്നവരെ വേരോടെ പിഴുതെറിയണമെന്നും അതി നു ബോധവല്‍കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബഷീര്‍ അസ്അദി അധ്യക്ഷനായി.
സലാം ദാരിമി കിണവക്കല്‍, ഷഹീര്‍ പാപ്പിനിശ്ശേരി, മഹറൂഫ് മട്ടന്നൂര്‍, ടി.കെ ജുനൈദ് ചാലാട്, ഗഫൂര്‍ ബാഖവി, ഷൗക്കത്തലി ഉമ്മന്‍ചിറ, മുനീര്‍ കുന്നത്ത്, റഷീദ് ഫൈസി പൊറോറ, സക്കരിയ്യ ഇരിട്ടി, ഇഖ്ബാല്‍ മുട്ടില്‍, സലാം പൊയനാട്, അബ്ദുല്ലകുട്ടി ഹാജി, കുഞ്ഞഹമ്മദ്, റഫീഖ് ഫൈസി, ഷൗക്കത്തലി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."