HOME
DETAILS
MAL
മൃതദേഹവുമായി ശ്മശാനഭൂമിക്കായി സമരം
backup
December 26 2016 | 22:12 PM
വിരാജ്പേട്ട: മൂര്നാടു പാലേമാടു പൈസാരിയില് മൃതദേഹവുമായി ജനങ്ങളുടെ പ്രതിഷേധ സമരം. സര്‍ക്കാര്‍ മിച്ചഭൂമിയായ പാലേമാടു പൈസാരിയില് പത്തു വര്‍ഷത്തോളമായി കുടില്‍ കെട്ടി താമസിക്കുന്നവരാണ് തിമ്മപ്പ (82) എന്നയാളുടെ മൃതദേഹവുമായി ശ്മശാന ഭൂമിക്കു വേïി കഴിഞ്ഞദിവസം രാത്രിവരെ സമരം ചെയ്തത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ ശ്മശാനമായി ഉപയോഗിച്ച സ്ഥലം സ്റ്റേഡിയം നിര്‍മാണത്തിനു വിട്ടു കൊടുത്തതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസഷിയേഷനു കുടകില്‍ സ്റ്റേഡിയം വേണമെന്ന ആവശ്യത്തെ തുടര്‍ന്നു പാലേമാടുവില് സ്ഥലം അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."