കാല്‍നടയാത്രികന്റെ മരണത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയില്‍
ശ്രീകണ്ഠപുരം: കാറിടിച്ച് കാല്‍നട യാത്രികന് മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ ശ്രീകണ്ഠപുരം പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒന്നാം തിയതി രാത്രി ഏഴോടെ മടമ്പം തൃക്കടമ്പിലായിരുന്നു അപകടം. കണിയാര്‍വയലിലെ വാഴക്കുന്നത്ത് ഗോപിയാണ് മരിച്ചത്. വിട്ടിലേക്ക് നടന്നുപോവുകയായിരുന്ന ഗോപിയെ പിറകില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. നിര്‍ത്താതെ പോയ കാറിനെക്കുറിച്ച് ദൃക്സാക്ഷിയായ യുവാവ് പൊലിസിനു വിവരം നല്‍കിയിരുന്നു. എസ്.ഐ ടി.പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ ത്തിലാണ് കാര്‍ പിടിയിലായത്. ശ്രീകണ്ഠപുരം പഴയങ്ങാടിയില്‍ വിടിനു പുറകില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു കാര്‍. മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. ബോണറ്റില്‍ രക്തം ചിതറി കിടന്നിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിയതിനു ശേഷം ഉടമയെ കസ്റ്റഡിയിലെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."