HOME
DETAILS

റഷ്യന്‍ വിമാന ദുരന്തം: യെലിസവെറ്റയുടെ വാക്ക് അറംപറ്റി

  
backup
December 27 2016 | 00:12 AM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%af%e0%b5%86


മോസ്‌കോ: റഷ്യന്‍ സംഗീത സംഘാംഗങ്ങള്‍ക്കൊപ്പം സിറിയയിലേക്ക് പുറപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തക യെലിസവെറ്റ പി ഗ്ലിങ്കയുടെ വാക്കുകള്‍ അറംപറ്റി. മോസ്‌കോയില്‍നിന്നു പുറപ്പെടും മുമ്പേ സിറിയയിലേക്കാണ് പുറപ്പെടുന്നതെന്നും ജീവനോടെ തിരിച്ചുവരുമെന്നു ഉറപ്പില്ലെന്നും യെലിസവെറ്റ യാത്രയുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസായ ക്രെംലിനില്‍ നടന്ന പ്രത്യേക പരിപാടിയില്‍ അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
യുദ്ധം ഭൂമിയിലെ നരകമാക്കിയ രാജ്യത്തേക്കാണ് തങ്ങള്‍ പുറപ്പെടുന്നതെന്ന് പൂര്‍ണ ബോധ്യമുണ്ട്. നന്മയും സഹാനുഭൂതിയും കരുണയുമാണ് എല്ലാ ആയുധങ്ങളെക്കാള്‍ ശക്തിയുള്ളതെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.
ഈ മാസമായിരുന്നു മികച്ച ജീവകാരുണ്യ പ്രവര്‍ത്തകക്കുള്ള പുരസ്‌കാരം യെലിസവെറ്റ പി ഗ്ലിങ്ക റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിനില്‍ നിന്ന് ഏറ്റുവാങ്ങിയത്. റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണ് മരിച്ച 92 പേരില്‍ യെലിസവെറ്റ പി ഗ്ലിങ്കയുംഉള്‍പ്പെടും.
യെലിസവെറ്റക്കൊപ്പം സൈനിക സംഗീത സംഘത്തിലെ 68 കലാകാരന്മാരും അപകടത്തില്‍ മരിച്ചിരിക്കാമെന്നാണ് അനുമാനിക്കുന്നത്.
പറന്നുപൊങ്ങിയ ഉടന്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായതും പൈലറ്റില്‍ നിന്ന് യാതൊരു സന്ദേശവും ലഭിച്ചില്ലെന്നതും സംഭവം ഭീകരാക്രമണമോണോയെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. 2014 ഡിസംബറില്‍ അറ്റകുറ്റ പണി പൂര്‍ത്തീകരിച്ച് സര്‍വിസ് പുനരാരംഭിച്ച വിമാനമായതിനാല്‍ യന്ത്രത്തകരാറിന് സാധ്യതയുമില്ലെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
1,900 മണിക്കൂര്‍ ടുബൊലോവ് 154 വിഭാഗത്തില്‍പ്പെട്ട വിമാനം പറത്തി പരിചയമുള്ള ആളായിരുന്നു പൈലറ്റെന്നതിനാല്‍ കൈയബദ്ധം സംഭവിക്കാനുംസാധ്യത വിരളമാണ്.
കുറ്റാന്വേഷണ വിഭാഗവും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കമ്മിറ്റിയാണ് വിമാനതകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  19 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago