HOME
DETAILS

സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ പി.ടി നിയമന ലിസ്റ്റില്‍ അര്‍ഹരെ പുറത്താക്കി അട്ടിമറിയെന്ന്

  
backup
December 27 2016 | 00:12 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9f%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0


കോഴിക്കോട്: സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറക്കിയ സര്‍വശിക്ഷാ അഭിയാന്റെ കീഴിലെ പി.ടി ടീച്ചര്‍ ലിസ്റ്റിനെതിരേ വ്യാപക പ്രതിഷേധം. അര്‍ഹരെ പുറത്താക്കി ഒട്ടും പരിചയമില്ലാത്തവരെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. ഒറ്റ ദിവസം കൊണ്ട് 376 അഭിമുഖം നടത്തിയാണ് വിവാദ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. നവംബര്‍15ന് ഇന്റര്‍വ്യൂ നടത്തി ഡിസംബര്‍ 21 ന് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. ലിസ്റ്റ് പ്രകാരം106 ഒഴിവുകളിലേക്ക് നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളോട് ഈ മാസം 30 മുതല്‍ ജോലിയില്‍ പ്രവേശിക്കാനാണ് അഡൈ്വസ് മെമ്മോ നല്‍കിയിരിക്കുന്നത്. അര്‍ഹരായവരെ തഴഞ്ഞ് അനര്‍ഹരെ നിയമിക്കാനുള്ള ഈ നീക്കത്തിനെതിരേ പ്രതിഷേധവുമായി ഇരുപത് വര്‍ഷത്തോളം പ്രവൃത്തിപരിചയമുള്ള അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ലിസ്റ്റിനെതിരേ സി.പി.ഐ അനുകൂല അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു ഉള്‍പ്പെടെ വിദ്യാഭ്യാസമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് സീനിയോറിറ്റി മറി കടന്നാണ് ലിസ്റ്റ് തയാറാക്കിയതെന്നാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന പി.ടി അധ്യാപകര്‍ ആരോപിക്കുന്നത്. പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പി.എസ്.സി പരീക്ഷയെഴുതുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവര്‍ക്കും നിയമനത്തില്‍ മുന്‍ഗണന നല്‍കണമെന്ന വിജ്ഞാപനത്തിലെ നിബന്ധനകളും കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയത്.
കോഴ്‌സ് കഴിഞ്ഞ് പതിനഞ്ച് മുതല്‍ ഇരുപത് വര്‍ഷം വരെയുള്ള അധ്യാപകരെ തഴഞ്ഞപ്പോള്‍ ഈ വര്‍ഷം കോഴ്‌സ് പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ഥികള്‍ പോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പതിനഞ്ച് വര്‍ഷത്തിലധികം പരിചയമുള്ള എസ്.സി ഉദ്യോഗാര്‍ഥിയെപ്പോലും'ജനറല്‍ കാറ്റഗറി'യില്‍ ഉള്‍പ്പെടുത്തി നിയമനം തടയുന്നത് ഉറപ്പാക്കാനും അധികൃതര്‍ മടികാണിച്ചില്ല.
എസ്.സി കാറ്റഗറിയില്‍ രണ്ടാം സ്ഥാനത്തായിരുന്ന അധ്യാപികയെയാണ് സംവരണതത്വങ്ങള്‍ ലംഘിച്ച് ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയത്. എസ്.സി ലിസ്റ്റില്‍ ഒന്‍പതാം റാങ്കുകാരിയ്ക്ക് പോലും നിയമന ഉത്തരവ് ലഭിച്ചിട്ടും ഇവരിപ്പോഴും പുറത്താണ്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂള്‍ തലത്തില്‍ കലാകായികപ്രവൃത്തി പരിചയം എന്നിവ പഠിപ്പിക്കുന്നതിനായാണ് സ്‌പെഷ്യലിസ്റ്റ് പി.ടി അധ്യാപകരെ നിയമിക്കുന്നത്. പി.ടി അധ്യാപകര്‍ക്കായി പി.എസ്.സി അപേക്ഷ ക്ഷണിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും പേരിന് മാത്രം നിയമനം നടത്തി ലിസ്റ്റ് റദ്ദ് ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് എസ്.എസ്.എയ്ക്ക് കീഴിലെ പി.ടി ടീച്ചര്‍ തസ്തികകളിലേക്ക് തിരക്കിട്ട് നിയമനം നടത്തിയിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പ്രസന്ന കെ.കെ, ബിന്ദു പി ടി, കെ.എം ബിന്ദുറാണി, മെറിറ്റ് തോമസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  27 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  40 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago