നെടുങ്കയം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ പട്ടികവര്‍ഗ കോളനി; പ്രഖ്യാപനം ഇന്ന്
മലപ്പുറം: നിലമ്പൂര്‍- കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം ആദിവാസി കോളനി രാജ്യത്തെ ആദ്യ ഡിജിറ്റല്‍ പട്ടികവര്‍ഗ കോളനിയായി ഇന്ന് പ്രഖ്യാപിക്കും. കോളനിയില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് പി.വി. അബ്ദുല്‍ വഹാബ് എം.പി, ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപനം നടത്തും. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് അഞ്ച് രൂപ അയ്ക്കുന്ന ആദിവാസികള്‍ക്ക് 25 രൂപ കലക്ടര്‍ ഓണ്‍ലൈനായി നല്‍കും.
സന്‍സദ് ആദര്‍ശ് ഗ്രാമയോജന(സാഗി)പദ്ധതിയില്‍ മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിന് പി.വി. അബ്ദുല്‍ വഹാബ് തെരഞ്ഞെടുത്ത ഗ്രാമമാണിത്. ആദിവാസി മേഖലയായ നെടുങ്കയത്തുകാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നേടുന്നതിനും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനും കംപ്യൂട്ടറും വൈഫൈ സൗകര്യങ്ങളും ഒരുക്കുന്നത് ജന്ശിക്ഷന് സന്സ്ഥാന് ആണ്.
മലപ്പുറം ജില്ലയിലെ പൊന്നാനി നഗരം വില്ലേജ് ഓഫിസ് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വില്ലേജ് ഓഫിസായി കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വില്ലേജ് പരിധിയിലുള്ള ആളുകള്‍ക്ക് കെട്ടിട നികുതി, ഭൂനികുതി എന്നിവ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."