ബഹ്‌റൈന്‍ കെ.സി.ഇ.സി ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഞായറാഴ്ച
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഞായറാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുതുവത്സര ദിനമായ ജനുവരി 1ന് വൈകുന്നേരം 4.30 മുതല്‍ ആരംഭിക്കുന്ന പരിപാടികള്‍ രാത്രി വരെ നീണ്ടു നില്‍ക്കും.
ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ബഹ്‌റൈന്‍ മാര്‍ത്തോമ്മ പാരീഷ്, സെന്റ് പീറ്റേഴ്‌സ് യാക്കോബായ ചര്‍ച്ച്, ബഹ്‌റൈന്‍ മലയാളി സി.എസ്.ഐ പാരീഷ്, സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ ചര്‍ച്ച്, സെന്റ് പോള്‍സ് മര്‍ത്തോമ്മ പാരീഷ് എന്നീ ദേവാലയങ്ങളും കെ.സി.എയും അടങ്ങുന്ന കൂട്ടായ്മയാണു കെ.സി.ഇ.സി.
വിവിധ ദേവാലയങ്ങള്‍ പങ്കെടുക്കുന്ന ക്രിസ്മസ് പുതുവത്സര ഘോഷയാത്ര, ക്രിസ്മസ് ട്രീ, ഫ്‌ളോട്ട് തുടങ്ങിയവയില്‍ നടക്കുന്ന മത്സരങ്ങളായിരിക്കും ഏറെ ആകര്‍ഷകം.
പൊതു സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥയായിരിക്കും. ചര്‍ച്ച് ഗായക സംഘങ്ങളുടെ ഗാനാലാപനം, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഫാ. ടിനോ തോമസ്, കോ ഓര്‍ഡിനേറ്റര്‍ റവ. റജി പി. എബ്രഹാം, മീഡിയ സെല്‍ കണ്‍വീനര്‍ ഡിജു ജോണ്‍ മാവേലിക്കര, റവ. ഫാ. ജോഷ്വാ അബ്രഹാം (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍), റവ. ഫാ. എം ബി ജോര്‍ജ്(സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍), റവ. സാം മാത്യു (മാര്‍ത്തോമ പാരിഷ്), റവ. തോമസ് മാത്യു (ബഹ്‌റൈന്‍ സി.എസ്.ഐ മലയാളി പാരിഷ്), കെ.സി.ഇ.സി ട്രഷറര്‍ ജോണ്‍ ടി. തോമസ്, സെക്രട്ടറി മാത്യു ബേബി, പ്രോഗ്രാം കണ്‍വീനര്‍ ബിനു വര്‍ഗീസ്, ബോണി മുളപ്പാംപള്ളില്‍, മോനി ഓടിക്കണ്ടത്തില്‍, ഷിജു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
മുന്‍ വര്‍ഷങ്ങളില്‍ 3000ഓളം പേരാണ് തങ്ങളുടെ പരിപാടികളില്‍ പങ്കെടുത്തിരുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. കൂടുതല്‍ സംഘടനകളെ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതായും അവര്‍ അറിയിച്ചു.
\
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."