HOME
DETAILS

കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന് തുടക്കം

  
backup
December 27, 2016 | 6:59 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ae%e0%b4%96%e0%b4%be%e0%b4%82-2

വാഴക്കാട്: സമസ്തയുടെ രൂപീകരണം മുതല്‍ മുശാവറ അംഗവും രണ്ടര പതിറ്റാണ്ട് കാലം പ്രസിഡന്റുമായിരുന്ന കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരുടെ ഇരുപത്തിനാലാം മഖാം ഉറൂസിന് വാഴക്കാട്ട് ഭക്തിസാന്ദ്രമായ തുടക്കം. മഖാം സിയാറത്തോടെ തുടക്കം കുറിച്ച പരിപാടിയില്‍ സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് മാനു തങ്ങള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സയ്യിദ് കുഞ്ഞിസീതിക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തങ്ങള്‍, പി.എ ജബ്ബാര്‍ ഹാജി, കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍, കണ്ണിയത്ത് അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍, കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, വലിയുദ്ദീന്‍ ഫൈസി, ടി.പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകുന്നേരം ഏഴിന് നടന്ന മതപ്രഭാഷണത്തില്‍ സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി.
ഇന്ന് വൈകുന്നേരം ഏഴിന് നടക്കുന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും.നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. ജനുവരി രണ്ടിന് രാവിലെ എട്ടിന് നടക്കുന്ന സമാപന പ്രാര്‍ഥാന സംഗമത്തോടെയാണ് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് സമാപനമാവുക .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  4 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  8 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  22 minutes ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  27 minutes ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  29 minutes ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  32 minutes ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  an hour ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  an hour ago
No Image

ചാർജ് തീർന്നാൽ പെട്രോളിൽ ഓടിക്കാം; XUV 700-യേക്കാൾ വലിപ്പം, 1,100 കി.മീ റേഞ്ച്; എംജിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി വരുന്നു

National
  •  2 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ‘മരണക്കെണി’; കോഴിക്കോട് ഓടയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

Kerala
  •  2 hours ago