HOME
DETAILS

മഴക്കാലം വരുന്നു... അപകടങ്ങളും, രോഗങ്ങളും തടയാനുള്ള നടപടി സ്വീകരിക്കണം

  
backup
May 24 2016 | 03:05 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d

ബോവിക്കാനം: വീണ്ടുമൊരു മഴക്കാലം വരവായി. എന്നാല്‍ ജില്ലയില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനത്തിനും ശുചീകരണ പ്രവര്‍ത്തനത്തിനും ഇതുവരെ തുടക്കമായില്ല. പാതയോരങ്ങളില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളും, റോഡിലേക്കും വൈദ്യുതി ലൈനിലേക്കും ചാഞ്ഞുനില്‍ക്കുന്ന മരങ്ങളും മഴ തുടങ്ങുന്നതിന് മുന്‍പ് മുറിച്ചുമാറ്റാന്നുള്ള നടപടി സ്വീകരിച്ചാല്‍ അപകടങ്ങളും, വൈദ്യുതി മുടക്കവും ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാന്‍ സാധിക്കും.

അന്തര്‍സംസ്ഥാന പാതയിലെ ചെര്‍ക്കള മുതല്‍ കുണ്ടാര്‍ വരെ 25 കി.മീ ദൂരത്തില്‍ ഇത്തരത്തില്‍ നിരവധി മരങ്ങളാണ് റോഡിലേക്കും വൈദ്യുതി ലൈനിലേക്കും ട്രാന്‍സ്‌ഫോര്‍മറിലേക്കും ചാഞ്ഞ് ഏത് സമയത്തും വീഴാവുന്ന അവസ്ഥയിലുള്ളത്. ചെര്‍ക്കള, മുള്ളേരിയ സെക്ഷന് കീഴില്‍ മരങ്ങള്‍ക്കിടയിലൂടെയാണ് കൂടുതലും വൈദ്യുതി ലൈനുകള്‍ കടന്നു പോവുന്നത്. ചെറിയ ഒരു കാറ്റടിച്ചാല്‍ ഈ പ്രദേശങ്ങളില്‍ ദിവസങ്ങളൊളമാണ് വൈദ്യുതി മുടങ്ങുന്നത്. റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതക്കരികില്‍ നിന്നും പേരിന് മാത്രം ഏതാനും മരങ്ങള്‍ മുറിച്ച് മാറ്റുകയാണ് ചെയ്തത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം

മഴക്കാലത്തുണ്ടാവുന്ന പകര്‍ച്ചവ്യാധി രോഗങ്ങള്‍ തടയാന്‍ പഞ്ചായത്തുകളും, ആരോഗ്യവകുപ്പും പദ്ധതികള്‍ തയ്യാറാക്കണം. ടൗണുകളിലും, ഗ്രാമപ്രദേശങ്ങളിലും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ഓവുചാലുകളും, ഓടകളും മഴയ്ക്ക് മുന്‍പ് തന്നെ വൃത്തിയാക്കി മഴവെള്ളം ഒഴുകിപോവാനുളള സൗകര്യം ഒരുക്കണം. ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. റബര്‍, കവുങ്ങ് തോട്ടങ്ങളില്‍ കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഇല്ലാത്താക്കുന്നതിന് വേണ്ടി ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്ന് ജനങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധിരോഗങ്ങള്‍ തടയാന്‍ മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം. മുളിയാര്‍, മുള്ളേരിയ, കുംബഡാജെ, ബെള്ളൂര്‍, അഡൂര്‍ തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങളിലാണ് പ്രധാനമായും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത്. കഴിഞ്ഞ മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുകയും കാറഡുക്കയില്‍ രണ്ട് പേരും മുളിയാറില്‍ ഒരാളും മരണപ്പെടുകയും ചെയ്തിരുന്നു. സ്ഥിരം ഡോക്ടര്‍മാരോ മറ്റു ജീവനക്കാരോ ഇല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യമായ ജീവനക്കാരെയും, ഡോക്ടര്‍മാരെയും നിയമിക്കണം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതുകാരണം പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  16 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  21 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago