ഏക സിവില്‍കോഡ്: കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ലെന്ന് നഖ്‌വി
തൃശൂര്‍: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. നിലവില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകളോ, തീരുമാനങ്ങളോ സര്‍ക്കാര്‍ നടത്തുന്നില്ല. ന
ഏത് സര്‍ക്കാരിനായാലും ഏക സിവില്‍കോഡ് പോലെയുള്ള വൈകാരികമായ വിഷയങ്ങളില്‍ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയേ അഭിപ്രായം സ്വരൂപിക്കാനും തീരുമാനം കൈക്കൊള്ളാനുമാവൂവെന്നും നഖ് വി. ജൂബിലി മിഷന്‍ ആശുപത്രിയുടെ ആയുവര്‍വേദ വിഭാഗം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ വിവിധ പദ്ധകളില്‍ നിന്ന് കൊള്ളനടത്തുന്ന സമൂഹത്തിലെ ഒരു വിഭാഗം വിശ്വസ്തത പുലര്‍ത്തുന്നവരല്ലെന്ന് തുറന്നു പറയാന്‍ തനിക്ക് മടിയില്ല. പലപ്പോഴും ഇത്തരക്കാരുടെ കൊള്ള അര്‍ഹര്‍ക്ക് അവരം നഷ്ടമകാന്‍ ഇടയാക്കുന്നുണ്ട്. ഗുണമേന്മ ഉറപ്പാക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയം.
തീവ്രവാദം വൈകാരികമായ വിഷയമാണ്. രാജ്യത്തു നിന്ന് ഇത്തരം പ്രവണതകളെ തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്.
മാനവരാശിയുടെ നിലനില്‍പ്പിന് കടുത്ത ഭീഷണിയായി തീവ്രവാദവും ഭീകരവാദവും മാറിയിരിക്കയാണെന്നും നഖ്‌വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."