HOME
DETAILS

അക്കൗണ്ടില്‍ 104 കോടി: മതിയായ രേഖയുണ്ടെന്ന് മായാവതി

  
backup
December 27, 2016 | 7:13 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-104-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be

ലഖ്‌നോ: നോട്ടസാധുവാക്കലിന് ശേഷം ബഹുജന്‍ സമാജ്പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 104 കോടി രൂപ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ പരസ്പരം പോരടിച്ച് ബി.ജെ.പിയും മായാവതിയും. ബി.എസ്.പിയുടെ അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കൃത്യമായ രേഖകളുണ്ട്. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് അനാവശ്യ വിവാദങ്ങളിലൂടെ പാര്‍ട്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അധികാര ദുര്‍വിനിയോഗമാണ് അവര്‍ നടത്തുന്നത്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ബി.ജെ.പി അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ എതുവിധേനയും ജയിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയും മോദിയും നടത്തുന്നത്.
എന്നാല്‍ ബാങ്ക് അക്കൗണ്ടിലെ ഓരോ രൂപയ്ക്കും കണക്കുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന പണമാണിത്. ബി.ജെ.പി നിക്ഷേപത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? നോട്ട് അസാധുവാക്കലിന് ശേഷം ബി.ജെപിയും മറ്റു പാര്‍ട്ടികളും നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും അതിനെക്കുറിച്ച് പറയുന്നില്ല.
ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉണ്ടെങ്കില്‍ പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയുടെ നിക്ഷേപം വെളിപ്പെടുത്തണം. എല്ലാം പൊതുജനമധ്യത്തില്‍ തുറന്നുവെക്കൂവെന്നും മായാവതി വെല്ലുവിളിച്ചു.
യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ കറോല്‍ ബാഗ് ബ്രാഞ്ചില്‍ അക്കൗണ്ടില്‍ ബി.എസ്.പി 104 കോടി നിക്ഷേപിച്ചെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. മായാവതിയുടെ സഹോദരന്‍ ആനന്ദിന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുടെ നിക്ഷേപവും കണ്ടെത്തി. നോട്ടുനിരോധനത്തിന് ശേഷം വലിയ തുക നിക്ഷേപമായി വന്ന അക്കൗണ്ടുകള്‍ പരിശോധിക്കവെയാണ് ഈ അക്കൗണ്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.അസാധുവായ ആയിരം രൂപാ നോട്ടുകളിലായിരുന്നു ബി.എസ്.പി അക്കൗണ്ടിലെ 102 കോടി രൂപയുടെ നിക്ഷേപവും. ബാക്കി തുക അസാധുവായ 500 രൂപാ നോട്ടുകളിലും. നോട്ടുനിരോധനത്തിന് ശേഷമുള്ള ഓരോ ദിനവും 15 മുതല്‍ 17 കോടി രൂപ വരെ അക്കൗണ്ടില്‍ നിക്ഷേപമായി വന്നുവെന്ന കണ്ടെത്തല്‍ തങ്ങളെ ഞെട്ടിപ്പിച്ചുവെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ആനന്ദിന്റെ അക്കൗണ്ടിലെ 1.43 കോടി നിക്ഷേപത്തില്‍ 18.98 ലക്ഷം രൂപ അസാധുവായ നോട്ടുകളായിരുന്നു. രണ്ട് അക്കൗണ്ടുകളുടേയും പൂര്‍ണ വിവരങ്ങള്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം ബി.എസ്.പിക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആദായ നികുതി വകുപ്പിനെ സമീപിക്കുമെന്നാണ് വിവരം. അക്കൗണ്ട് തുടങ്ങാന്‍ നല്‍കിയ കെവൈസി രേഖകളും ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കാനും അധികൃതര്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago