'കെ.ഇ.ആര് ഭേദഗതി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കും'
മലപ്പുറം: എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരുടെ നിയമനാധികാരം പൂര്‍ണമായും കവര്‍ന്നെടുക്കുന്ന കെ.ഇ.ആര് ഭേദഗതി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നു കേരളാ പ്രൈവറ്റ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. കുട്ടി അഹമ്മദ്കുട്ടി.
മലപ്പുറത്തു ചേര്‍ന്ന സ്കൂള്‍ മാനേജര്‍മാരുടെ ജില്ലാ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016-17 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് പൂര്‍ത്തീകരിക്കുക, ചട്ടപ്രകാരം നിയമനം ലഭിച്ച അധ്യാപകരുടെ അംഗീകാരം നല്‍കുക, ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമായ കെ.ഇ.ആര് ഭേദഗതി റദ്ദ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാനും അസോസിയേഷന് തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കെ.വി.കെ ഹാഷിം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട്, ജില്ലാ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, നാരായണന് നമ്പൂതിരി മാറാക്കര, കലാം മാസ്റ്റര്‍, മോഹന കൃഷ്ണന് തേഞ്ഞിപ്പലം, ഷൈസന്‍ എടപ്പാള്‍, ഷൈജു നിലമ്പൂര്‍, ഉണ്ണി ചേലേമ്പ്ര, കെ.ടി ചെറിയ മുഹമ്മദ്, ബിജു മേലാറ്റൂര്‍, ശംസുദ്ദീന്‍ പെരിന്തല്‍മണ്ണ, അസീസ് പന്തല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."