വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ അധികൃതര്‍ കൊണ്ടുപോയി
കാളികാവ്: വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ അധികൃതര്‍ കൊണ്ടുപോയി. വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതിന് മേലേ കാളികാവില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോമറാണ് അധികൃതര്‍ തിങ്കളാഴ്ച കൊണ്ടുപോയത്. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം മേലേ കാളികാവിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ആറ് മാസം മുമ്പാണ് വൈദ്യുതിവകുപ്പ് അധികൃതര്‍ ട്രാന്സ്ഫോമാര് സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു വന്നത്.
മാസങ്ങള്‍ക്ക് മുമ്പ് മേലേ കാളികാവിലെ പള്ളിക്കു സമീപം ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചു. ലൈന്‍ വലിക്കുന്നതിന്റെ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു. ചാര്‍ജ് ചെയ്യാന്‍ നാട്ടുകാര്‍ കാത്തിരിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച അധികൃതര്‍ വന്ന് ട്രാന്‍സ്ഫോമര്‍ ഇറക്കി കൊണ്ടുപോയത്. ട്രാന്‍സ്ഫോമര്‍ ഇറക്കി കൊണ്ടുപോകുന്നത് കണ്ട നാട്ടുകാര്‍ തടിച്ചുകൂടി. കൊണ്ടുപോകുന്നത് തടയുമെന്നുറപ്പായതോടെ വൈകുന്നേരം തിരിച്ച് കൊണ്ടുവന്ന് സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയാണ് ട്രാന്‍സ്ഫോമര്‍ കൊണ്ടുപോയിട്ടുള്ളത്. തിങ്കളാഴ്ച വൈകുന്നേരവും ചെവ്വാഴ്ച പകലും ട്രാന്‍സ്ഫോമര്‍ തിരികെ സ്ഥാപിക്കാത്തതോടെയാണ് ജനങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം ബോധ്യമായത്. ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച് വോള്‍ട്ടേജ് ക്ഷാമം പരിഹരികുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായസമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."