HOME
DETAILS
MAL
അഞ്ചേരി ബേബി വധം: വി.എസിനു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് എം.എം മണി
backup
December 28 2016 | 06:12 AM
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അഞ്ചേരി ബേബി വധക്കേസില്‍ വി.എസിന് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. അങ്ങനെ വന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടതെന്നും എം.എം.മണി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും താന്‍ അഞ്ചേരി ബേബി വധ കേസില്‍ പ്രതിയാണ്. കേസ് തള്ളാനാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഹരജി തള്ളിയ സാഹചര്യത്തിലും നേരത്തെയുള്ള സാഹചര്യമാണ് ഉണ്ടായത്. അന്നും ഇന്നും മാറ്റമൊന്നുമില്ലെന്നും മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."