റേഷന്‍ കടകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു
തുറവൂര്‍: റേഷന്‍ വിതരണം താറുമാറാക്കി ജനങ്ങളെ വലച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയതോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പറയ കാട് ഏ ആര്.ഡി 87നമ്പര്‍ റേഷന്‍ കട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
ചാവടിയില്‍ നിന്നും പ്രവര്‍ത്തകര്‍ തലയില്‍ കുടം കമത്തി പിടിച്ചാണു നാലു കുളങ്ങര വരെ പ്രകടനം നടത്തിയത്. റേഷന്‍ കടയ്ക്കു മുമ്പില്‍ കുടം കമത്തിവച്ച് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു. ഉപരോധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് മൂന്ന് കിലോഗ്രാം വീതം നല്കിയ അരി വിതരണത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി എം.കെ അബ്ദുള്‍ ഗഫൂര്‍ ഹാജി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജി കുഞ്ഞിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെംബറന്മാരായ കെ രാജീവന്, എം കമാല്‍, കെ ധനേഷ് കുമാര്‍, പി മേഘനാദ് ,കെ അജിത്ത് കുമാര്‍, വി.എ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
കോടംതുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോടംതുരുത്ത് എ.ആര്.ഡി.63 നമ്പര്‍ റേഷന്‍ കട ഉപരോധിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ ഉമേശന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.പി മധു അധ്യക്ഷത വഹിച്ചു. എസ് ചന്ദ്ര മോഹനന്, ജെയിംസ് കൈതക്കാട്, സതീശ് ചന്ദ്രന് , സൂസണ്‍ സെബാസ്റ്റ്യന്‍, അംബികാ ജൂഡി, പാര്‍വതി രതിഷ്, സാബു, വിജയന് എന്നിവര്‍ സംസാരിച്ചു.
എഴുപുന്നമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരമല്ലൂര്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി. അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.റ്റി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് പായീക്കാട്, ഡി.സി.സി മെംബര്‍ കെ രാജീവന്, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി ശ്യാമളകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ജോണപ്പന്, എഴുപുന്ന മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് മെബറുമായ ബിന്ദു ഷാജി ,പി.ബി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."