റോഡ് പണിക്ക് നാലു ശതമാനം കമ്മീഷന്: വിജിലന്‍സില്‍ പരാതി
അലനല്ലൂര്‍: പഞ്ചായത്ത് റോഡ് പ്രവര്‍ത്തികള്‍ക്ക് മരാമത്ത് ജീവനക്കാര്‍ക്ക് കമ്മിഷന് നല്കാത്തതിനാല് ടെണ്ടര്‍ നടപടികള്‍ അട്ടിമറിച്ചതായി പൊതുമരാമത്ത് കരാറുകാരന് വിജിലന്‍സില്‍ പരാതി നല്കി.
പഞ്ചായത്തിലെ. 63 ലക്ഷം രൂപയുടെ 26 പദ്ധതി പ്രവര്‍ത്തനങ്ങളുടെ ലേല നടപടികള്‍ ഡിസംബര്‍ 21, 22 തിയ്യതികളിലാണ് നടന്നിരുന്നത്.
ടെണ്ടറിന് മുന്‍പ് തന്നെ കരാറുകാരും പഞ്ചായത്ത് ജീവനക്കാരും മരാമത്ത് ജീവനക്കാരും പഞ്ചയാത്ത് ഓഫിസിലും ഒരു ജീവനക്കാരന്റെ വീട്ടിലും ഓഫിസിന് സമീപത്തെ ക്വാര്‍ട്ടേഴ്സിലും ഒത്തുചേര്‍ന്ന് കമ്മിഷന് തുകയുടെ ശതമാനത്തെ കുറിച്ച് ധാരണയാക്കിയിരുന്നു. ചര്‍ച്ചക്കൊടുവില്‍ നാല് ശതമാനം നല്‍കുന്നവര്‍ക്കേ ടെണ്ടര്‍ നല്‍കൂ എന്നും അധികൃതരില്‍ ചിലര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇതിന് വഴങ്ങാതിരുന്നതിനാല്‍ തന്റെ അപേക്ഷകള്‍ അട്ടിമറിച്ച് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നുവെന്നാണ് കരാറുകാരനായ അബ്ദുള്‍ഹമീദ് പരാതിപ്പെട്ടത്. ജീവനക്കാരന് കരാറുകാരനെ ഫോണില്‍ വിളിച്ച് പണം എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ തുക നല്‍കില്ലെന്ന് പറഞ്ഞതോടെ ടെണ്ടര്‍ ഫോറങ്ങള്‍ അലനല്ലൂരിലെ മറ്റൊരു കരാറുകാരന് മറിച്ച് വിതരണം ചെയ്യുകയാരുന്നുവത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."