മതമൈത്രിയും കൗതുകവും ഉയര്‍ത്തി നിശ്ചലദൃശ്യങ്ങള്‍
തൃശൂര്‍: പാപ്പാമാരുടെ കടലായ ബോണ്‍ നത്താലെയില്‍ ഏറെ ആകര്‍ഷകമായി നീങ്ങിയത് ഫ്‌ളോട്ടുകളാണ്. നത്താലെയിലെ നാലാം പതിപ്പില്‍ ആശയവൈവിധ്യവും നിറങ്ങളും മതമൈത്രിയും നിശ്ചലദൃശ്യങ്ങളെ വ്യത്യസ്തമാക്കി. പോന്നോര്‍ ഇടവകയുടെ ക്രിസ്മസ് വണ്ടി മുതല്‍ 13 ഫ്‌ളോട്ടുകളാണ് ബോണ്‍ നത്താലെയില്‍ ഒരുക്കിയത്. സഞ്ചരിക്കുന്ന ക്രിസ്മസ് വണ്ടിയാണ് നത്താലെയില്‍ എത്തിയ ആദ്യ ഫ്‌ളോട്ട്. അതിന് പിന്നാലെ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഒരുക്കിയ ക്രിസ്മസ് ഷൂവും ആദവും ഹവ്വായും പറുദീസയും നീങ്ങി. സഞ്ചരിക്കുന്ന നോഹയുടെ പേടകമാണ് നത്താലെയിലെ താരമായത്. എല്ലാ ജീവജാലങ്ങളേയും നിറച്ച് നോഹ ഒരുക്കിയ പേടകം നത്താലെയില്‍ പുനര്‍നിര്‍മിക്കപ്പെട്ടതുപോലെയായിരുന്നു. ഗിത്താര്‍ വായിച്ച് നീങ്ങുന്ന പാപ്പായും കൂട്ടരും യേശുവിന്റെ തിരുപ്പിറവി, കടുവകളും സിംഹങ്ങളും നിറഞ്ഞ കാട് എന്നിവ ഫ്‌ളോട്ടുകളില്‍ അണിനിരന്നു. ഉണ്ണിയേശുവിന്റെ ജനനം മുതലുള്ള വിവിധ സംഭവങ്ങളും വീഥികളില്‍ നിറഞ്ഞു. മംഗളവാര്‍ത്ത മുതല്‍ ദൈവാലയ സമര്‍പ്പണം, മലയിലെ പ്രസംഗം എന്നിവ പ്രധാന ഘടകങ്ങളായിരുന്നു. കറങ്ങുന്ന പാപ്പ ടവര്‍, കെട്ടുവള്ളത്തിലെ ക്രിസ്മസ് ട്രീയും കേക്കും, ലോകമഹാത്ഭുതങ്ങള്‍, കേരളത്തിന്റെ തനത് കാഴ്ചകള്‍ എന്നിവയും വിസ്മയങ്ങളായി നിരത്തില്‍ തെളിഞ്ഞു. തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് ഫ്‌ളോട്ടുകള്‍ ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."