തന്നെ അക്രമിച്ചതിന് പിന്നില്‍ കെ.മുരളീധരനെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കൊല്ലം: ഡി.സി.സി ഓഫീസില്‍ തനിക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ കെ മുരളീധരനാണെന്നും മുരളിക്കെതിരെ പ്രതികരിക്കുന്നവരെ ശാരീരികമായി നേരിടുന്ന പ്രവര്‍ത്തിയാണ് അദ്ദേഹത്തിന്റേതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പണ്ട് ടി.എച്ച് മുസ്തഫയെ ആലുവയിലിട്ട് മര്‍ദ്ദിച്ചു. എം.പി ഗംഗാധരനെയും ശാരീരികമായി ഉപദ്രവിച്ചു. 2004ല്‍ തിരുവനന്തപുരത്ത് തന്നെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ചതിന്റെ തനിയാവര്‍ത്തനമാണ് കൊല്ലത്തു നടന്നത്. കൊല്ലത്തു ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് തനിക്കാണെന്നു പണ്ട് ചിലര്‍ പറയുമായിരുന്നു. ആക്രമിക്കുന്നവരെ തിരിച്ചു ആക്രമിക്കാന്‍ തനിക്കറിയാം. പക്ഷേ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരന്‍ അയച്ച പ്രീപെയ്ഡ് ഗുണ്ടകളാണ് തന്റെ കാര്‍ തകര്‍ത്തതും തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പണ്ടത്തെപ്പോലെ താന്‍ രക്ഷപെട്ടത് ജാതകബലം കൊണ്ടാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ രക്ഷിച്ചത്. തനിക്കു ഭീഷണിയുണ്ടെന്നു കൊല്ലം ഈസ്റ്റ് പൊലിസിനെ അറിയിച്ചെങ്കിലും പൊലിസ് നിഷ്‌ക്രിയരായിരുന്നു. ഇതിനു പിന്നില്‍ പിണറായി-മുരളീധരന്‍ ബന്ധമാണോയെന്നറിയില്ല. കെ.പി.സി.സിക്കും പൊലിസിനും പരാതി നല്‍കുമെന്നും പരസ്യപ്രസ്താവനയ്ക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."