മതേതര ചിന്ത രൂപം കൊള്ളേണ്ടത് മനസ്സുകളില്‍: കെ.എം.ഷാജി എം.എല്‍.എ
ദോഹ: ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ മനസ്സുകളില്‍ രൂപം കൊള്ളേണ്ടതാണ് മതേതര ചിന്തകളെന്ന് മുസ്‌ലിം ലീഗ് നേതാവും അഴീക്കോട് എം.എല്‍. എയുമായ കെ എം ഷാജി പറഞ്ഞു. കൊണ്ടോട്ടി മണ്ഡലം കെ എം സി സി സംഘടിപ്പിച്ച സ്‌നേഹഭാരതം സാംസ്‌കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ ദുര്‍ബലതയില്‍ നിന്നുണ്ടാവേണ്ടതല്ല മതേതരത്വം.
മതത്തിനു വേണ്ടി ജീവിക്കാനല്ല അതിനു വേണ്ടി മരിക്കാനാണ് പലരും ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന്് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പറഞ്ഞു. സി പി എം ഭരണത്തിലും പ്രകടമാകുന്നത് ഫാസിസ്റ്റുകളുടെ മനോഭാവമാണെന്ന് കൊണ്ടോട്ടി എം എല്‍ എ ടി വി ഇബ്രാഹിം പറഞ്ഞു.
കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോയ കോടങ്ങാട് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി, കെ.എം.സി.സി സംസ്ഥാന ട്രഷറര്‍ അലി പള്ളിയത്ത്, കെ മുഹമ്മദ് ഈസ, കെ എം സി സി മലപ്പുറം ജില്ലാ പി പി അബ്ദുറഷീദ്, ഫസല്‍ വാഴക്കാട്, അര്‍ഷദ്, സാദിഖ് പുളിക്കല്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റി പദ്ധതികളെകുറിച്ച് ട്രഷറര്‍ ജലീല്‍ കോടങ്ങാട് പ്രഖ്യാപനം നടത്തി.
സ്‌നേഹഭാരതം ദൃശ്യാവിഷ്‌ക്കാരം ഇന്ത്യന്‍ അംബാസഡര്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു. പി ടി ഫിറോസ് നിയന്ത്രിച്ചു. കാരാളില്‍ സെയ്താലി, പി എ അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ടി പി അക്ബര്‍, ടി പി അഷ്‌റഫ് വാഴക്കാട്, മുഹമ്മദലി നാനാക്കല്‍, മുജീബ് ചീക്കോട്, യാക്കൂബ് ചീക്കോട്, സലാം വാഴക്കാട് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നഈം അരീക്കോട്, റിയാസ് കരിയാട് ഗാനങ്ങള്‍ ആലപിച്ചു. ആബിദ് കൊണ്ടോട്ടി അവതാരകനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."