HOME
DETAILS

ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് സഊദി ജനത 100 മില്യന്റെ സഹായം നല്‍കും

  
backup
December 28 2016 | 12:12 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b4%bf%e0%b4%b1-2

റിയാദ്: ഭരണകൂട ഭീകരതയുടെ ഇരകളായി തുല്യതയില്ലാത്ത പീഡനം അനുഭവിക്കുന്ന സിറിയന്‍ ജനതയ്ക്ക് സഹായഹസ്തവുമായി സഊദി അറേബ്യ. സിറിയയ്ക്ക് സഹായമേകാനായി രാജ്യവ്യാപക ക്യാംപയിന്‍ നടത്താന്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവിട്ടത്.

സര്‍വ്വസ്വവും ഉപേക്ഷിച്ച് അലപ്പോയില്‍ നിന്നും പലായനം ചെയ്യുന്നവര്‍ക്കുള്ള ഫണ്ടിലേക്ക് രാജ്യത്തെ ഓരോ പൗരനും സംഭാവന നല്‍കണമെന്ന് രാജാവ് ആഹ്വനം ചെയ്തു.

രാജ്യത്തു നിന്നാകെ 100 മില്യണ്‍ സഊദി റിയാല്‍ നല്‍കണമെന്നാണ് ലക്ഷ്യമിടുന്നത്. സിറിയന്‍ ജനതക്കള്ള ഭക്ഷണം, അഭയം, മരുന്ന്, ചികിത്സ, താല്‍കാലിക ടെന്റ് നിര്‍മാണം തുടങ്ങിയ അവശ്യസാധനങ്ങള്‍ക്കാണ് തുക ചിലവഴിക്കുക. ക്യാംപയിനിന്റെ ആദ്യപടിയായി സല്‍മാന്‍ രാജാവ് തന്നെ 20 മില്യണ്‍ റിയാല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

കൂടാതെ കിരീടാവകാശി മുഹമ്മദ് ബിന്‍ നൈഫ് 10 മില്യണ്‍ റിയാലും, ഡെപ്യുട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 8 മില്യണ്‍ റിയാലും വീതം നല്‍കി.

ഇത്തരത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ച് കിംഗ് സല്‍മാന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതോടെപ്പം ശൈത്യകാലത്തെ പ്രതിരോധിക്കുന്നതിനുള്ള സമഗ്രമായ അടിയന്തിര സഹായം റിലീഫ് സെന്റര്‍ ഇപ്പോഴും തുടരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago