ശശികലമാര്‍ തമ്മിലുള്ള പോര് രൂക്ഷം
ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവും ഇന്ന് നടക്കാനിരിക്കെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ ശശികല പുഷ്പയുടെ ഭര്‍ത്താവ് ലിംഗേശ്വര്‍ തിലകറിനേയും ഇദ്ദേഹത്തിന്റെ അഭിഭാഷകനേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു.
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നേതാവായ ശശികല പുഷ്പ, മുന്‍ജനറല്‍സെക്രട്ടറി ജയലളിതയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് മര്‍ദ്ദനമുണ്ടായതെന്നാണ് വിവരം.
ശശികല പുഷ്പയും ഭര്‍ത്താവും ഇവരുടെ അഭിഭാഷകരും ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ജന.സെക്രട്ടറി സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയപ്പോള്‍ ഓഫിസില്‍ 100ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.
ജയലളിതയുടെ സന്തത സഹചാരിയായിരുന്ന ശശികലാ നടരാജനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നതിനുള്ള യോഗം ഇന്ന് നടക്കാനിരിക്കവയൊണ് ശശികല പുഷ്പ ജന.സെക്രട്ടറി സ്ഥാനത്തേക്കുള്ള നോമിനേഷനുമായി എത്തിയത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി ജയലളിതയെ ശശികല കൊലപ്പെടുത്തിയതാണെന്ന ആരോപണവും ശശികല പുഷ്പ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."