കോണ്‍ഗ്രസിന്റെ 131 -ാം ജന്മദിനം ആചരിച്ചു
കല്‍പ്പറ്റ: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 131ാം ജന്മദിനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ 10.30ന് ഡി.സി.സി ഓഫിസ് അങ്കണത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന കണ്വന്ഷന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആര്.എസ്.എസും സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോണ്‍ഗ്രസ് രഹിത ഭാരതം എന്നാണ് ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും മുഖ്യ അജണ്ടയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കെ.എല്‍ പൗലോസ്, പി.വി ബാലചന്ദ്രന്, എന്‍.ഡി അപ്പച്ചന്, സി.പി വര്‍ഗ്ഗീസ്, കെ.പി.സി.സി സെക്രട്ടറിമാരായ കെ.കെ അബ്രാഹം, എം.എസ് വിശ്വനാഥന്, കെ.പി.സി.സി അംഗങ്ങളായ കെ.വി പോക്കര് ഹാജി, വി.എ മജീദ്, എന്‍.കെ വര്‍ഗ്ഗീസ്, പി.ടി ഗോപാലകുറുപ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."