റേഷന്‍ കടയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി
നെടുമ്പാശ്ശേരി: പൊതുജനങ്ങള്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറമ്പയം റേഷന്‍ കടയ്ക്ക് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.
അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബി.പി.എല്‍ ലിസ്റ്റ് പരിഷ്കരിച്ചപ്പോള്‍ ബി.പി.എല്‍ വിഭാഗക്കാരായ ഭൂരിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളും എ.പി.എല്‍ വിഭാഗമായി മാറിയതായി എം.എല്‍.എ പറഞ്ഞു.
അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് ശശി തോമസ് അധ്യക്ഷനായിരുന്നു.
ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ.ജോമി, ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.പി.ബി.സുനീര്‍, ജെര്‍ളി കപ്രശ്ശേരി, ഹുസൈര്‍ പറേലില്‍, സി.എസ്.അസീസ്, എ.സി.ശിവന്, മുഹമ്മദ് ഊട്ടുങ്ങല്, രാജേഷ് മടത്തിമൂല, അബ്ദുള്‍ സമദ്, ടി.എം അബ്ദുള്‍ ഖാദര്‍, ബിനു കുറിയേടന്‍, കെ.എച്ച്.കബീര്‍, നാരായണന് പീച്ചോളി, ഹുസൈന് കല്ലറക്കല്‍, ജയ മുരളീധരന്, സെബ മുഹമ്മദാലി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."