ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കണം: മെക്ക
പെരിന്തല്‍മണ്ണ: കരിനിയമങ്ങള്‍ ദുരുപയോഗിച്ചുള്ള ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കണമെന്നും അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം സെന്ററിന്റെ വികസന മുരടിപ്പില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇടപെടണമെന്നും മെക്ക താലൂക്ക് സമ്മേളനം. പെരിന്തല്‍മണ്ണ സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു.
പ്രൊഫ. ടി.കെ അബൂബക്കര്‍ അധ്യക്ഷനായി. എം. അലിയാര് കുട്ടി മുഖ്യപ്രഭാഷണം നടത്തി. എം.ബി ഫസല്‍ മുഹമ്മദ്, പച്ചീരി ഫാറൂഖ്, നാലകത്ത് ഹംസ, എ.കെ നാസര്‍, പി. ഫൈസല്‍ ഫാറൂഖി, ഹുസൈന് പാറല്‍, കെ. മുഹമ്മദ് മുസ്തഫ സംസാരിച്ചു. ന്യൂനപക്ഷ സമ്മേളനം കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സി.എച്ച് ഹംസ മാസ്റ്റര്‍ അധ്യക്ഷനായി. എന്‍.കെ അലി വിഷയമവതരിപ്പിച്ചു. സലീം കുരുവമ്പലം മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി ഫൈസി അമ്പലക്കടവ്, പി.എ.എം അബ്ദുല്‍ ഖാദര്‍ പങ്കെടുത്തു. ഡോ. പി.ടി സെയ്ദ് മുഹമ്മദ് ക്രോഡീകരണം നടത്തി. എം.എം നൂറുദ്ദീന്‍, മാടാല ഇസ്മാഈല്‍ സംസാരിച്ചു. സംഘടനാ സെഷനില്‍ പി.എം.എ ജബ്ബാര്‍ അധ്യക്ഷനയി. കെ.കെ മുഹമ്മദ് വിഷയാവതരണം നടത്തി. സി.ടി കുഞ്ഞയമു, പി. ഹൈദ്രോസ്, ബാപ്പുട്ടി തിരൂര്‍ക്കാട്, കെ.പി മുഹമ്മദലി, കെ. കലീമുല്ല, പി. അബ്ദുല്‍ അസീസ്, സി.ടി ഇബ്രാഹീം, ബഷീര്‍ പുതിയങ്ങാടി സംസാരിച്ചു. റഹ്മത്തുള്ള മൈലാടി ക്രോഡീകരണം നടത്തി.
സമാപന സമ്മേളനം നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. പാക്കത്ത് മുസ്തഫ അധ്യക്ഷനായി. തെക്കത്ത് ഉസ്മാന്, എം. വീരാന്‍, കെ.പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്, ഉസ്മാന് താമരത്ത്, സി.എം അബ്ദുള്ള, ആരിഫ് കൂട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."